
സ്വന്തം ലേഖകൻ: റമസാനിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ച് സിവിൽ സർവീസ് ബ്യൂറോ. രാവിലെയും വൈകുന്നേരവും നാലര മണിക്കൂറാണ് പ്രവർത്തി സമയം.
ഫ്ലെക്സിബിൾ ജോലി സമ്പ്രദായം അനുസരിച്ച് ജീവനക്കാർക്ക് രാവിലെ 8.30 മുതൽ 10.30 വരെയുള്ള ഏത് സമയവും ഹാജർ രേഖപ്പെടുത്താം. എന്നാൽ ഹാജർ രേഖപ്പെടുത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കണം.
വൈകുന്നേരത്തെ ഷിഫ്റ്റുകൾ 6.45ന് ശേഷം ആരംഭിച്ച് രാത്രി 11 വരെ ഉണ്ടായിരിക്കും. എല്ലാ ജീവനക്കാർക്കും രാവിലെ 15 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, ജോലിയുടെ അവസാനവും 15 മിനിറ്റ് സ്ത്രീകൾക്ക് ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല