സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്ത ഫ്ലൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റിലായി. ഇരകളാക്കപ്പെട്ട ഒരു കുട്ടിയുടെ കുംടുംബം നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 36കാരനായ എസ്റ്റേസ് കാര്‍ടെര്‍ തോംസണ്‍ ആണ് പിടിയിലായത്. ജനുവരി 18നാണ് എസ്റ്റേസ് അറസ്റ്റ് ചെയ്യപ്പെടുന്നത്.
സെപ്റ്റംബറിലുണ്ടായ ഒരു സംഭവത്തെത്തുടര്‍ന്നാണ് എസ്റ്റേസിന്റെ ക്രിമിനല്‍രീതികള്‍ പുറത്തുവന്നത്. നോര്‍ത് കരോലിനയില്‍ നിന്നും ബോസ്റ്റണിലേക്കുള്ള വിമാനയാത്രക്കിടെ 14കാരിയായ പെണ്‍കുട്ടിയാണ് ടോയ്‌ലറ്റിനുള്ളില്‍ ഒളിച്ചുവെച്ച ഐഫോണ്‍ കണ്ടെടുത്തത്. ഐഫോണ്‍ വെച്ചാണ് പെണ്‍കുട്ടികളുടെ വിഡിയോ ഇയാള്‍ റെക്കോര്‍ഡ് ചെയ്തത്.
ഈ പതിനാലുകാരിയുടെ കുടുംബമാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തൊട്ടടുത്ത ടോയ്‌ലറ്റ് പ്രവര്‍ത്തനരഹിതമാണെന്നു പറഞ്ഞ് ഐഫോണ്‍ ഘടിപ്പിച്ച ടോയ്‌ലറ്റിലേക്ക് തന്നെ ഇയാള്‍ പതിനാലുകാരിയെ പറഞ്ഞുവിടുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ടോയ്‌ലറ്റില്‍ ഐ ഫോണ്‍ കണ്ടെത്തിയത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നിരവധി പെണ്‍കുട്ടികളുടെ വിഡിയോ റെക്കോര്‍ഡ് ചെയ്തതായി കണ്ടെത്തി. 9 വയസുകാരിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഫോണില്‍ പതിഞ്ഞിരുന്നു.7,9,11,14 വയസുള്ള പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് ഇയാള്‍ റെക്കോര്‍ഡ് ചെയ്തത്. തോംസണ്‍ന്റെ ഐക്ലൗഡ് അക്കൗണ്ടില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കണ്ടെടുത്തു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല