സ്വന്തം ലേഖകന്‍: 30,000 അടി ഉയര്‍ത്തില്‍ വച്ച് വിമാനത്തില്‍ മദ്യപന്റെ വിളയാട്ടം, വാതില്‍ തുറന്നതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കി. 30,000 അടി ഉയരത്തില്‍ പറക്കവെ മദ്യപിച്ച് ലക്കുകട്ട യാത്രക്കാരന്‍ വാതില്‍ തുറന്നതിനെ തുടര്‍ന്ന് മരാക്കെച്ചില്‍നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എ.320 വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്.
30 വയസ് തോന്നിക്കുന്നയാളാണ് മദ്യപിച്ച് വിക്രിയകള്‍ കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ വിമാനം പറന്നുയരുന്നതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. വിമാനം ആകാശ പാതയിലെത്തി മിനിറ്റുകള്‍ക്ക് ശേഷം സീറ്റില്‍നിന്ന് എഴുന്നേറ്റ യുവാവ് പ്രശ്‌നമുണ്ടാക്കി.
കാമുകി തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ യുവതിയെ തള്ളിയിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യുവാവ് ശ്രമിച്ചതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. ഉടന്‍തന്നെ വിമാനം ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തില്‍ ഇറക്കി യുവാവിനെ ഫ്രഞ്ച് പോലീസിന് കൈമാറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല