പ്രവാസികളെ അനിയന്ത്രിതമായി പിഴിയുന്ന വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടുന്നു. വിമാനക്കമ്പനികളുടെ ഈ നടപടിയില്‍ ആശങ്കയുണ്ടെന്ന് മോഡി അറിയിച്ചു. നിരക്ക് കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മോഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓണക്കാലത്തിന് മുന്നോടിയായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രകള്‍ക്ക് വന്‍നിരക്ക് വര്‍ദ്ധനവാണ് കമ്പനികള്‍ വരുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി പ്രവാസികളില്‍ ചിലര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ മോഡി വ്യോമയാന മന്ത്രാലയത്തോട് ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിമാനനിരക്കിന്റെ അമിതമായ വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഇടെപടീല്‍ നടത്താന്‍ മോഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കും. നിരക്കുകള്‍ നിയന്ത്രിക്കുന്നത് കൊണ്ടുമാത്രം കാര്യമുണ്ടാകില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുന്നതെന്നും വ്യോമയാനമമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല