1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2024

സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവർക്ക് യാത്ര സുഗമാക്കാനും വേണ്ടിയാണ് പുതിയ പാസഞ്ചര്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ റെഗുലേഷനുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് എങ്ങനെ ആയിരിക്കണം, അവർക്ക് നൽകുന്ന സേവനങ്ങൾ, എന്നിവ സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്.

വിമാന ടിക്കറ്റിന്റെ സീറ്റുകളെക്കാളും ടിക്കറ്റ് യാത്രക്കാർക്ക് നൽകുന്നത് വിമാനക്കമ്പനികളുടെ ഒരു രീതിയാണ്. അവസാന നിമിഷം പലരും ടിക്കറ്റ് റദ്ദാക്കും. ഈ ഒരു പ്രതീക്ഷയിൽ ആണ് സീറ്റിങ് കപ്പാസിറ്റിയെക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം നൽകുന്നത്. എന്നാൽ ഈ രീതി നിയന്ത്രിക്കാൻ ആണ് ഒമാൻ ഇപ്പോൾ വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

എന്തെങ്കിലും കാരണത്താൻ വിമാനം റദ്ദാക്കുകയോ യാത്ര വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹയവും വിമനക്കമ്പനി നൽകണം. രണ്ട് മണിക്കൂർ വെെകിയാൽ റിഫ്രഷ്‌മെന്‍റ് പാനീയങ്ങൾ നൽകണം. മൂന്ന് മണിക്കൂർ വെെകിയാൽ ഭക്ഷണം നൽകണം. ആറ് മണിക്കൂർ വെെകിയാൽ താമസിക്കാൻ സൗകര്യം, ഭക്ഷണം എന്നിവ യാത്രക്കാർക്ക് ഒരുക്കിക്കെടുക്കണം.

എന്തെങ്കിൽ കാരണത്താൽ വിമാനം റദ്ദാക്കിയാൽ യാത്രക്കായി മറ്റു സംവിധാനം ഒരുക്കണം. യാത്രക്കാരൻ എടുത്ത ടിക്കറ്റിനേക്കാൾ കൂടുതൽ ആണെങ്കിൽ ആ തുക വിമാനക്കമ്പനി നൽകണം. കുറവാണെങ്കിൽ ബാക്കി തുക യാത്രക്കാരന് തിരിച്ച് നൽകണം. നാട്ടിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇപ്പോഴും കൂടിയാണ് ഇരിക്കുന്നത്. ഓണം കഴിഞ്ഞ് തിരിച്ച് ഗൾഫിലേക്ക് വരാൻ കാത്തിരിക്കുന്ന നിരവധി പേർ ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.