1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2024

സ്വന്തം ലേഖകൻ: സര്‍വീസുകളും സീറ്റുകളും വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ യുഎഇ വിമാനടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അബ്ദുള്‍ നാസര്‍ അല്‍ഷാലി. ആവശ്യക്കാര്‍ക്ക് അനുസരിച്ച് വിമാനസര്‍വ്വീസുകള്‍ കൂട്ടാനുളള സാധ്യതകള്‍ ഇരു രാജ്യങ്ങളും തേടണമെന്നും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍ഷാലിയുടെ പ്രതികരണം.

ഇന്ത്യ യുഎഇ സെക്ടറില്‍ വിമാനടിക്കറ്റ് നിരക്ക് ഉയരുകയാണ്, അതിനുകാരണം ആവശ്യക്കാരുടെ എണ്ണം കൂടിയെന്നുളളതാണ്. കൂടുതല്‍ വിമാനസര്‍വീസുകള്‍ ഈ മേഖലയില്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ വിമാന ടിക്കറ്റ് ഉയര്‍ന്നുതന്നെയിരിക്കും- അദ്ദേഹം അഭിപ്രായപ്പെട്ടു.

ടയര്‍ 2 നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ടുളള ആശയം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മിക്കവരും വീടിന് അടുത്തുളള വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് യുഎഇയില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചാല്‍ അത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കും. മാത്രമല്ല, വിനോദസഞ്ചാരമേഖലയിലും അത് ഗുണമാകുമെന്നും അദ്ദേഹം വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.