1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2024

സ്വന്തം ലേഖകൻ: കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ച് ഒമാനിൽ നിന്നും സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ. സീസൺ കഴിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. ഒമാൻ എയർ അടക്കമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലും ഇപ്പോൾ നിരക്കിളവ് ലഭ്യമാണ്. ഉയർന്ന് നിന്നിരുന്ന ടിക്കറ്റ് നിരക്ക് കുറയാൻ കാത്തിരിക്കുകയായിരുന്നു ചെറിയ വരുമാനക്കാർ ആയ പ്രവാസികൾ. സ്കൂൾ വെക്കേഷൻ, ഓണം, നബിദിന അവധി എന്നിവ പ്രമാണിച്ച് നിരവധി പേർ നാട്ടിലേക്ക് പോകുകയും വരുകയും എല്ലാം ചെയ്തിരുന്നു. ഈ സമയത്ത് ഉയർന്ന നിരക്കാണ് ടിക്കറ്റിനുണ്ടായിരുന്നത്.

എന്നാൽ ഇപ്പോൾ സീസൺ അവസാനിച്ചു. കേരളത്തിലെ കണ്ണൂർ ഒഴികെയുള്ള എല്ലാ സെക്ടറിലേക്കും മികച്ച ഓഫറിൽ ആണ് വിമാന കമ്പനികൾ സർവീസ് നടത്തുന്നത് . നിരക്ക് ഇളവ് അറിഞ്ഞതോടെ പലരും നാട്ടിൽ പോയി വരാം എന്ന് ചിന്തിക്കുന്നുണ്ട്. പലരും ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടു കഴിഞ്ഞു. പ്രവാസികൾ കൂടുതലായും ഒമാനിൽ നിന്നും നാട്ടിലേക്ക് വരാൻ വേണ്ടി ആശ്രയിക്കുന്ന വിമാനങ്ങൾ ആണ്, എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, ഇൻഡിഗോ, ഒമാൻ എയർ, സലാം എയർ, തുടങ്ങിയ. ഇതിൽ ഏറ്റവും സ്വീകാര്യത എയർ അറേബ്യ , സലാം എയർ, ഒമാൻ എയർ
എന്നീ വിമാനക്കമ്പനികൾക്കാണ്.

ഇവർ നൽകുന്ന സർവീസ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ എയർ ഇന്ത്യ എക്പ്രസ് എടുക്കാൻ പലരും മടിക്കുന്നുണ്ട്. മുന്നറിയിപ്പ് ഇല്ലാതെ വിമാനം റദ്ദാക്കൽ, സമയം തെറ്റിയുള്ള പറക്കൽ എന്നിവയാണ് . ഇത്തരം പ്രശ്നങ്ങൾ കാരണം പലരും എയർ ഇന്ത്യ എക്പ്രസ് സർവീസ് എടുക്കാൻ മുതിരില്ല. ഒരു നിവർത്തിയും കാണുന്നില്ലെങ്കിൽ മാത്രം എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

ഇപ്പോഴുള്ള ടിക്കറ്റ് നിരക്കിളവ് ഏത് സമയം വരെ ഉണ്ടാകും എന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. കോഴിക്കോട് വിമാനം ഇറങ്ങി കണ്ണൂരിലേക്കും, കാസർഗേട്ടേക്കും റോഡു വഴി പോയാലും ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക് വെച്ചു നോക്കുമ്പോൾ നാട്ടിൽ വന്നു പോകാവുന്നതാണ്. കൊച്ചി, തിരുവനന്തപുരം എന്നീ സെക്ടറിലേക്ക് സർവീസ് നടത്തുന്ന എയർ അറേബ്യ മസ്കറ്റിൽ നിന്നും ഷാർജ വഴിയാണ് സർവീസ് നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.