1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2016

സ്വന്തം ലേഖകന്‍: വിമാനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മനുഷ്യ വിസര്‍ജ്യം ദൈവ കോപമാണെന്ന് വിശ്വസിക്കുന്ന മധ്യപ്രദേശിലെ ഗ്രാമം. താഴേക്കു വീഴുന്ന തണുത്തുറഞ്ഞ മാലിന്യങ്ങള്‍ ഗ്രാമീണരുടെ ദേഹത്ത് പതിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ പരമ്പരാഗത ആചാരങ്ങള്‍ കൈവിട്ടതിനെ തുടര്‍ന്നുള്ള ദേവീകോപമാണ് ഇതെന്ന ഉറച്ച വിശ്വാസത്തിലാണ് ഗ്രാമം.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ നാലു മാസം മുമ്പ് ഒരു ഫുട്‌ബോളിന്റെ വലിപ്പമുള്ള മഞ്ഞുകട്ടി വീണ് 60 കാരിക്ക് പരിക്കേറ്റതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ചൊവ്വാഴ്ച രണ്ടു ഐസ്‌ബോളുകളും തിങ്കളാഴ്ച രാത്രി മറ്റൊരെണ്ണവും വീഴുകയുണ്ടായി. കഴിഞ്ഞ ദിവസം ഒരു കൃഷിക്കാരന്‍ തന്റെ ഭൂമിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ 100 കിലോ ഭാരമുള്ള മഞ്ഞുകട്ടയാണ് വീണത്. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ മറ്റൊന്നുകൂടി തൊട്ടപ്പുറത്തെ കൃഷിയിടത്തും വീണു.

ഭയന്നു വിറച്ച ഇദ്ദേഹം സംഗതി എന്താണെന്ന് ചെന്ന് നോക്കുകയും മഞ്ഞുകട്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ ഹിമപാതത്തിന് കാരണം ദൈവശാപമാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിന് സാക്ഷ്യം വഹിച്ച മറ്റ് ഗ്രാമീണരും ജോജിച്ചതോടെ മഞ്ഞുകട്ടയുടെ തകര്‍ന്ന ഭാഗങ്ങള്‍ ചിലര്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

സംഭവം പരിശോധിച്ച വിദഗ്ദ്ധര്‍ വിമാനത്തിലെ കക്കൂസില്‍ നിന്നും ചോരുന്ന മാലിന്യം താപനിലയില്‍ ഉറഞ്ഞുപോകാനുള്ള സാധ്യതകള്‍ പരിഗണിച്ച് വീണത് അതുതന്നെയാണെന്ന നിഗമനത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.