സ്വന്തം ലേഖകൻ: വിമാനങ്ങളിൽ ‘അഡൽറ്റ് ഒൺലി’ സീറ്റുകളൊരുക്കി വിമാനക്കമ്പനി. ടർക്കിഷ് – ഡച്ച് ലെഷർ കാരിയറായ കോറെൻഡൺ എയർലൈൻസ് ആണ് ഇത്തരത്തിൽ ഒരു സൗകര്യം ഏർപ്പെടുത്തുന്നത്. എന്നാൽ, ഈ അഡൽറ്റ് ഒൺലി എന്നത് കൊണ്ട് മറ്റ് അർത്ഥങ്ങൾ ഒന്നും കമ്പനി ഉദ്ദേശിക്കുന്നല്ല.
വിമാനത്തിൽ കുടുംബത്തോടെയല്ലാതെ യാത്ര ചെയ്യുന്ന ആളുകൾക്ക് കുട്ടികളുടെ കരച്ചിലും മറ്റ് തടസങ്ങളും ഒഴിവാക്കി സുഖകരവും സമാധാനപരവുമായ യാത്ര ഒരുക്കുക്ക എന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എയർലൈൻസിൻ്റെ ചില റൂട്ടുകളിലാണ് ഇത്തരത്തിൽ ഒരു സൗകര്യം ഒരുക്കുന്നതെന്നാണ് ദ ഹിൽ റിപ്പോർട്ട് ചെയ്യുന്നത്.
കുട്ടികളില്ലാത്ത അന്തരീക്ഷം തേടുന്ന 16 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്ക് സേവനം നൽകുന്നതിനാണ് ഒരുങ്ങുന്നത്. പദ്ധതിക്ക് കീഴിൽ, എയർലൈൻ ഉപയോഗിക്കുന്ന എയർബസ് A350-കളിൽ ചില സീറ്റുകൾ റിസർവ് ചെയ്യപ്പെടും. ഡച്ച് കരീബിയൻ ദ്വീപായ ആംസ്റ്റർഡാമിനും കുറക്കാവോയ്ക്കും ഇടയിലുള്ള വിമാന സർവീസിലാണ് നവംബർ മുതൽ ആരംഭിക്കുക.
വിമാനത്തിലെ ഈ പ്രത്യേക സോൺ കുട്ടികളില്ലാതെ യാത്ര ചെയ്യുന്നവർക്കും ശാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് ക്ലാസ് യാത്രക്കാർക്കും വേണ്ടിയുള്ളതാണെന്ന് എയർലൈനിന്റെ വാർത്തക്കുറിപ്പിൽ പറയുന്നു. മറ്റ് യാത്രക്കാരിൽ നിന്നും മാറി ഭിത്തികളാലും കർട്ടനുകളായും തിരിക്കപ്പെട്ട തരത്തിലാണ് ഈ സീറ്റുകൾ വരുന്നത്. ‘
ഇതിലൂടെ സമാധാനപരമായ ഒരു വിമാനയാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അധിക ലെഗ്റൂമും 93 സ്റ്റാൻഡേർഡ് സീറ്റുകളുമുള്ള ഒമ്പത് അധിക-വലിയ സീറ്റുകളുള്ള ‘അഡൽറ്റ് ഒൺലി’ സോണുകൾ സൃഷ്ടിക്കാൻ വിമാനത്തിന്റെ മുൻഭാഗം ഉപയോഗിക്കുമെന്ന് എയർലൈൻ അറിയിച്ചു.
അതേസമയം, ഈ സീറ്റുകൾ ഉപയോഗിക്കുന്നതിന് അധിക പണം നൽകേണ്ടതായുണ്ട്. ഈ സീറ്റുകൾക്ക് 45 യൂറോ അതായത് 4,050 രൂപയാണ് യാത്രക്കാരൻ അധികമായി നൽകേണ്ടത്. അതേസമയം എക്സ്ട്രാ ലാർജ് സീറ്റുകൾക്ക് 100 യൂറോ അതായത്, 8,926 രൂപയും അധികമായി നൽകേണ്ടിവരും. നെതർലാൻഡിൽ ഇത്തരത്തിൽ ഒരു സീറ്റുകൾ വിമാനക്കമ്പനി അവതരിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല