തെക്കു കിഴക്കന്‍ ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്നു പതിനായിരക്കണക്കിനു പേര്‍ പലായനം ചെയ്തു. മുരുംബിഡ്ജി നദി അപകടനിലയ്ക്കു മുകളില്‍ എത്തിയതാണു വെള്ളപ്പൊക്കത്തിനു കാരണം.
മൂന്നു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. രണ്ടു പേര്‍ മരിച്ചു. നൂറോളം വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിനു ഡോളറിന്‍റെ നാശനഷ്ടം കണക്കാക്കുന്നു. ന്യൂ സൗത്ത് വെയ്ല്‍സിലെ വാഗ വാഗയില്‍ നിന്ന് എണ്ണായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍.
വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്നു ന്യൂ സൗത്ത് വെയ്ല്‍സില്‍ നിന്നു 13,000 പേരോട് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വിക്റ്റോറിയ, ക്വീന്‍സ് ലാന്‍ഡ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല