മദ്ധ്യഅമേരിക്കയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 66 പേര്‍ മരിച്ചു. മേഖലയില്‍ കഴിഞ്ഞ ആറ് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. മോശം കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എല്‍ സാല്‍വദോറില്‍ മരിച്ച 24 പേരില്‍ അധികവും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ്.
നിരവധി ആളുകള്‍ ഭവരഹിതരായതായിട്ടുണ്ട്. സാന്‍ സാല്‍വദോര്‍ അഗ്നിപര്‍വ്വതത്തിന് സമീപത്തുള്ള ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ 1982ലുണ്ടായ മണ്ണിടിച്ചിലില്‍ നൂറുകണക്കിനാളുകള്‍ മരിച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഗ്വാട്ടിമാലയില്‍ 28 പേര്‍ മരിച്ചു. രണ്ടു പേരെ കാണാതായിട്ടുണ്ട്.
ഹൊണ്ടുറാസില്‍ ഒന്‍പത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നിക്കരാഗ്വയില്‍ അഞ്ച് പേരാണ് മരിച്ചത്. മേഖലയില്‍ വരും ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല