സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. സംഭവത്തിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്.
ജാക്‌സണ്‍വില്ലയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ല പൊലീസ് പറഞ്ഞു.
വിഡിയോ ഗെയിം ടൂര്‍ണമെന്റില്‍ മത്‌സരാര്‍ഥിയായിരുന്നു അക്രമിയും. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ലോകത്ത് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല