സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ റൈഫിള്‍ അസോഷിയേഷനെതിരായ വികാരം ശക്തമാകുന്നു. യു.എസില്‍ ഹെര്‍ട്‌സ് ആന്‍ഡ് എന്റര്‍പ്രൈസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ തോക്കുകളുടെ സജീവ ഉപയോഗം പിന്തുണക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷനുമായുള്ള(എന്‍.ആര്‍.എ) ബന്ധം വിച്ഛേദിച്ചു. രാജ്യത്തെ ഏറ്റവും ശക്തമായ തോക്കു ലോബിയുമായുള്ള ബന്ധം മറ്റ് കമ്പനികള്‍ ഒഴിവാക്കണമെന്നും അവ ആഹ്വാനം നല്‍കി.
കാര്‍ വാടക കമ്പനിയായ ഹെര്‍ട്‌സ് എന്‍.ആര്‍.എ അംഗങ്ങള്‍ക്ക് ഇളവു നല്‍കിയിരുന്നു. ബെസ്റ്റ് വെസ്‌റ്റേണ്‍ ആന്‍ഡ് വിന്‍ധാം ഹോട്ടലുകളും ബന്ധം ഒഴിവാക്കിയിട്ടുണ്ട്. ഇന്‍ഷുര്‍ ക്ലബും പിന്മാറ്റം പ്രഖ്യാപിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി തോക്ക് കൈവശംവെക്കുന്നവര്‍ മറ്റുള്ളവര്‍ക്കുനേരെ വെടിയുതിര്‍ത്താല്‍ അവര്‍ക്ക് ഇന്‍ഷുറന്‍സ്, നിയമപരമായ സഹായം നല്‍കുന്ന കമ്പനിയാണിത്.
ബോയ്‌കോട്ട് എന്‍.ആര്‍.എ എന്ന ഹാഷ്ടാഗില്‍ ഓണ്‍ലൈന്‍ പ്രചാരണം തുടങ്ങിയതോടെ ആമസോണ്‍, ഫെഡ്എക്‌സ് പോലുള്ള കമ്പനികള്‍ സമ്മര്‍ദത്തിലായി. തോക്കു നിര്‍മാണ കമ്പനികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ഫ്‌ലോറിഡ എജുക്കേഷന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യു.എസ് എയര്‍ലൈന്‍സ് ഡെല്‍റ്റ, യുനൈറ്റഡ് എന്നീ കമ്പനികള്‍ എന്‍.ആര്‍.എ കമ്പനികള്‍ക്ക് നല്‍കിവരുന്ന വിമാനടിക്കറ്റ് നിരക്കില്‍ ഇളവു തുടരുമെന്ന് വ്യക്തമാക്കി. സംഘടനയില്‍ 50 ലക്ഷം അംഗങ്ങളുണ്ടെന്നാണ് എന്‍.ആര്‍.എയുടെ അവകാശവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല