സ്വന്തം ലേഖകന്‍: വെടിവെപ്പിന്റെ ഞെട്ടിക്കുന്ന ഓര്‍മകളുമായി ഫ്‌ലോറിഡ സ്‌കൂള്‍ വീണ്ടും തുറന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരം അര്‍പ്പിച്ചതിനു ശേഷമാണ് ഫ്‌ലോറിഡയിലെ പാര്‍ക്‌ലന്‍ഡിലുള്ള മാര്‍ജരി സ്റ്റോണ്‍മന്‍ ഡഗ്ലസ് ഹൈസ്‌കൂള്‍ വീണ്ടും തുറന്നത്.
നോട്ട് ബുക്കുകള്‍ ചിതറിക്കിടക്കുന്ന ഡെസ്‌കുകളും ഫെബ്രുവരി 14 ന്റെ താള്‍ മറിക്കാത്ത കലണ്ടറും വീണ്ടും കണ്ട ചില അധ്യാപകരും വിദ്യാര്‍ഥികളും അസ്വസ്ഥരായതായും റിപ്പോര്‍ട്ടുകളുണ്ട്. തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥിയുടെ വെടിയേറ്റു 17 പേരാണ് ഈ സ്‌കൂളില്‍ അന്ന് കൊല്ലപ്പെട്ടത്.
തോക്കുനിയന്ത്രണത്തിനു കര്‍ശന നിയമം കൊണ്ടുവരണമെന്ന ആവശ്യം വ്യാപകമായതോടെ അധ്യാപകര്‍ക്കു തോക്ക് നല്‍കുക എന്ന നിര്‍ദേശവുമായി ട്രംപ് രംഗത്തുവന്നത് വിവാദമായിരുന്നു. ആവശ്യം വന്നാല്‍ തോക്കുപയോഗിക്കാന്‍ അധികാരപ്പെട്ടവര്‍ സ്‌കൂളിലുണ്ടെന്ന ബോധം ആക്രമണ സാധ്യത കുറയ്ക്കുമെന്നാണു ട്രംപിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല