സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; 17 കുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരുക്ക്. പാര്‍ക്ക്‌ലാന്‍ഡിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം വെടിവയ്പുണ്ടായത്. 12 കുട്ടികള്‍ സ്‌കൂളിനുള്ളില്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ സ്‌കൂളിനു പുറത്തും രണ്ടുപേര്‍ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. വെടിവയ്പില്‍ 17 കുട്ടികള്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് ബ്രൊവാര്‍ഡ് കൗണ്ടി ഷെരിഫ് സ്‌കോട്ട് ഇസ്രയേല്‍ അറിയിച്ചു.
സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന നിക്കോളാസ് ക്രൂസ് എന്ന പത്തൊന്പതുകാരനാണു വെടിവയ്പ് നടത്തിയതെന്നാണു റിപ്പോര്‍ട്ട്. എആര്‍ 15 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത ഇയാളെ രണ്ടര മണിക്കൂറിനുശേഷം അറസ്റ്റ് ചെയ്തു. ആക്രമണ സ്വഭാവം കാരണം നിക്കോളാസിനെ സ്‌കൂളില്‍നിന്നു പുറത്താക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസിലെ സ്‌കൂളുകളുടെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ വെടിവയ്പാണ് ഇപ്പോള്‍ ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്പിനിടെ സ്‌കൂളില്‍നിന്നു കുട്ടികള്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെ വെടിശബ്ദം ഉയരുകയും അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടുകയുമായിരുന്നു.
തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്തെ് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷം സ്‌കൂല്‍നുള്ളിലേക്ക് കടന്ന് മറ്റ് 12 പേരെക്കൂടി കൊല്ലുകയായിരുന്നു. ഈ വര്‍ഷം അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന 18 ാമത്തെ വെടിവെപ്പാണിത്. 2013 മുതല്‍ 291 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല