സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവപ്പിലെ പ്രതി സ്വവര്‍ഗാനുരാഗിയും നിശാക്ലബിലെ നിത്യ സന്ദര്‍ശകനുമെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയെ ഞെട്ടിച്ച ഒര്‍ലാന്‍ഡോ വെടിവപ്പിലെ കൊലയാളി ഉമര്‍ മതീനെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം നടത്തിയ പള്‍സ് നൈറ്റ് ക്‌ളബിലെ സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു ഉമര്‍ എന്നും ഇയാള്‍ സ്വവര്‍ഗാനുരാഗി ആണെന്നും ക്ലബിലെ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
മതീന്‍ ഐ.എസ് ഏജന്റാണെന്നും തീവ്രവാദ ബന്ധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വിവരങ്ങള്‍. പള്‍സ് ക്‌ളബിന്റെ രക്ഷാധികാരിയായ ജിം വാന്‍ ഹോണ്‍ പറയുന്നതനുസരിച്ച് ഒരിക്കല്‍ ഇയാള്‍ ക്‌ളബില്‍ നിന്ന് ഒരാളെ പിടിച്ചുകൊണ്ടുപോവാന്‍ ശ്രമം നടത്തിയിരുന്നു.
മതീന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ഇയാളുടെ സഹപാഠികളും പറയുന്നു. മതീന്റെ മാനസികാരോഗ്യം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇയാളുടെ മുന്‍ ഭാര്യയും വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ സ്വവര്‍ഗാനുരാഗികളെ കാണുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന കാര്യം മതീന്റെ പിതാവും സമ്മതിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല