സ്വന്തം ലേഖകന്‍: ഫ്ലോറിഡയില്‍ കൗമാരക്കാരന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ച അധ്യാപിക അറസ്റ്റില്‍. ഫ്ലോറിഡയിലെ ഹെയ്നസ് സിറ്റി ഹൈസ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത് ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 27 കാരിയായ അധ്യാപിക നിരന്തരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ കുട്ടിക്ക് അയക്കാറുണ്ടായിരുന്നുവെന്നും നഗ്നചിത്രങ്ങളുള്‍പ്പടെ ഇവര്‍ വിദ്യാര്‍ഥിക്ക് കൈമാറിയിരുന്നുവെന്നും പോലീസ് കണ്ടെത്തി.
ഓണ്‍ലൈന്‍ ഗെയിമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതെന്നും പിന്നീട് നമ്പര്‍ കൈമാറുകയും സന്ദേശങ്ങള്‍ അയക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം, കുട്ടി തനിക്ക് 19 വയസ് ഉണ്ടെന്നാണ് അധ്യാപികയെ ധരിപ്പിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.
എന്നാല്‍, സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ മാതാവ് അധ്യാപികയെ വിളിക്കുകയും കുട്ടിയുടെ യഥാര്‍ഥ പ്രായമുള്‍പ്പെടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും അധ്യാപികയുടെ സന്ദേശങ്ങള്‍ തുടര്‍ന്നതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
2017 നവംബര്‍ 26 മുതല്‍ ഡിസംബര്‍ 12വരെ ഇരുവരും തമ്മില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും ഇവയൊക്കെയും ലൈംഗികച്ചുവ ഉള്ളവയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ അധ്യാപികയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല