സ്വന്തം ലേഖകന്‍: ഫ്‌ലോറിഡയില്‍ പതിനാലുകാരിയുടെ ആത്മഹത്യാ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവായി. ഫ്‌ളോറിഡയിലെ മിയാണ്‍ സ്വദേശിനിയായ നാക്കിയ വെനാന്റ് എന്ന പെണ്‍കുട്ടിയാണ് ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ദൃശ്യങ്ങള്‍ നല്‍കിയത്. ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടിയാണ് നാക്കിയ ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച രാവിലെ മാതാപിതാക്കാള്‍ ഉറങ്ങിക്കിടന്ന സമയത്താണ് നാക്കിയ തൂങ്ങിമരിച്ചത്. ബാത്ത് റൂമില്‍ കെട്ടിത്തൂങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാക്കിയ ഫെയ്‌സ്ബുക്കില്‍ ലൈവായി ഇടുകയും ചെയ്തു. ലൈവില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് സുഹൃത്തുകള്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല.
നാക്കിയ ഒരു സ്‌കാഫ് ഉപയോഗിച്ച് കുളിമുറിയിലെ വാതിലിലെ കമ്പിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാക്കിയയുടെ ഒരു അടുത്ത സുഹൃത്തായ പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യ ചെയ്യുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ പെണ്‍കുട്ടി മയാമി പോലീസിനെ വിളിച്ച് കാര്യം പറയുകയും നാക്കിയയുടെ അഡ്രസ്സ് നല്‍കുകയും ചെയ്തു.
പോലീസ് എത്തിയപ്പോഴേയ്ക്കും നാക്കിയ മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ പുറത്തുവിടാനാകൂ എന്നും മയാമി പോലീസ് അറിയിച്ചു.
ഫേസ്ബുക്കില്‍ ലൈവ് ആയി ദൃശ്യങ്ങള്‍ നല്‍കി ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോര്‍ജിയയിലെ സെഡര്‍ടൗണില്‍ ലൈംഗിക പീഡനത്തിനിരയായ 12കാരി ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തത് കുറച്ചു ദിവസം മുമ്പാണ്. കാറ്റ്‌ലിന്‍ നിക്കോള്‍ ഡേവിഡ് എന്ന പെണ്‍കുട്ടിയാണ് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു കൊണ്ട് ആത്മഹത്യ ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല