ഫ്‌ളോറിഡയില്‍നിന്നുള്ള ട്രഷര്‍ ഹണ്ടേഴ്‌സ് 4.5 മില്യണ്‍ ഡോളര്‍ മൂല്യമുള്ള നിധി കണ്ടെത്തി. 300 വര്‍ഷം പഴക്കമുള്ള സ്്പാനിഷ് കോയിനുകളാണ് കടലില്‍നിന്ന് കണ്ടെത്തിയത്. ഹവാനയില്‍നിന്ന് സ്‌പെയിനിലേക്ക് പോയ കപ്പല്‍ തകര്‍ന്നപ്പോള്‍ അതില്‍നിന്ന് കടലില്‍പതിച്ച കോയിനുകളാണ് ഇതെന്നാണ് നിഗമനം.
350 ഓളം കോയിനുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒമ്പത് എണ്ണം അത്യപൂര്‍വമാണ്. ഇതുപോലുള്ള 20 എണ്ണം മാത്രമെ ഇതുവരെ ഉള്ളതായി അറിയുകയുള്ളായിരുന്നു. സ്‌പെയിനിലെ രാജകൊട്ടാരത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന കോയിനുകളാണ് ഇതെന്ന് കരുതുന്നു.
1715 ഫഌറ്റ് ക്വീന്‍സ് ജുവല്‍സ് എന്നൊരു കമ്പനിക്കാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന നിധിയുടെ അവകാശം. 51 കാരനായ വില്യം ബാര്‍ട്ട്‌ലെറ്റ് എന്ന ഡൈവറാണ് കമ്പനിക്ക് വേണ്ടി നിധി കണ്ടെത്തിയത്. പണ്ടുണ്ടായ കപ്പല്‍ ദുരന്തത്തിന്റെ ചരിത്രം തേടിയിറങ്ങിയപ്പോഴാണ് ഇവര്‍ക്ക് നിധി ലഭിച്ചത്. ഇപ്പോള്‍ നിധി ലഭിച്ചതിന് സമീപത്തുള്ള സ്ഥലങ്ങളില്‍നിന്ന് കപ്പല്‍ ദുരന്തവുമായി ബന്ധിപ്പിക്കാവുന്ന മറ്റ് ചില വസ്തുക്കളും ലഭിച്ചിരുന്നു. ഇതാണ് കൂടുതല്‍ ഊര്‍ജസ്വലമായ തെരച്ചിലിന് ബാര്‍ട്ട്‌ലെറ്റിനെയും കൂട്ടരെയും പ്രേരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല