ഫ്‌ലോയ്ഡ് മെയ്‌വെതറില്‍നിന്നും ബോക്‌സിംഗ് ലോക ചാംപ്യന്‍ പട്ടം തിരിച്ചെടുത്തു. നൂറ്റാണ്ടിന്റെ മല്‍സരം എന്നു വിശേഷിച്ച മല്‍സരത്തില്‍ ഫിലിപ്പീന്‍സ് താരം മാനി പക്വിയാവോയ പരാജയപ്പെടുത്തി നേടിയ ചാംപ്യന്‍ പട്ടമാണ് ലോക ബോക്‌സിങ് സംഘടന തിരിച്ചെടുത്തത്. മെയ്‌വെതര്‍ ബോക്‌സിങ് നിയമം പാലിച്ചില്ലെന്നാണ് സംഘടനയുടെ ആരോപണം.
മല്‍സരത്തില്‍നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‌വെതര്‍ ഉപേക്ഷിച്ചില്ലെന്നും സംഘടന പറയുന്നു. ഒരേസമയം രണ്ടു ലോകപദവികള്‍ കൈയ്യിലുള്ളത് നിയമവിരുദ്ധമാണ്. ലോക കിരീടത്തിനായുള്ള പോരാട്ടത്തില്‍ നിന്നും ലഭിക്കുന്ന പാരിതോഷികത്തിന്റെ മൂന്നു ശതമാനം ബോക്‌സിങ് സംഘടനയ്ക്ക് നല്‍കണമെന്നും നിയമമുണ്ട്.
മെയ്‌വെതറിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയമുണ്ട്. തുക അടയ്ക്കാനും ഒരു പദവി തിരിച്ചു നല്‍കാനും മെയ്‌വെതര്‍ തയാറായാല്‍ ലോക ചാംപ്യന്‍ പട്ടം തിരികെ നല്‍കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല