മുതിര്‍ന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യഥാര്‍ത്ഥ ഫഌ വരുമെന്ന് ചൈനയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞരുടെ നിഗമനം. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലാതെ നമുക്ക് ഇടയ്ക്കിടയ്ക്ക് വരുന്നത് ചെറു പനികളാണെന്നും അവയ്ക്ക് കാരണം ഇന്‍ഫെക്ഷന്‍സാണെന്നും ഇവര്‍ പറയുന്നു. യുഎസ്, യുകെ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. രക്തത്തിലെ ആന്റിബോഡിയുടെ അംശം തിരിച്ചറിഞ്ഞ് അതിനെ പരിശോധനാ വിധേയമാക്കിയാല്‍ എത്ര തവണ ഫഌ വന്നിട്ടുണ്ടെന്നും, അത് എത്ര ഇടവേളയിലാണെന്നും കണ്ടെത്താന്‍ സാധിക്കും.
ഏഴു വയസ്സിനും 81 വയസ്സിനും മധ്യേ പ്രായത്തിലുള്ള 151 വോളന്റീയേഴ്‌സിന്റെ രക്ത സാമ്പിളുകള്‍ പഠനസംഘം പരിശോധിച്ചു. ഇതേ രീതി വരും നാളുകളില്‍ ബ്രിട്ടണിലും സംഘടിപ്പിക്കും. ചൈനയിലെ ആളുകള്‍ക്ക് ഉണ്ടായത് പോലുള്ള ഫലം തന്നെയാണോ ബ്രിട്ടീഷ് ജനതയിലും ഉണ്ടാകുന്നത് എന്നറിയാനാണ് പഠനം.
ഇത്തരത്തിലൊരു ഡേറ്റാ ഇതിന് മുന്‍പ് ആരും തയാറാക്കിയിട്ടില്ലെന്ന് പഠനസംഘം അവകാശപ്പെടുന്നു. ഈ വിവരങ്ങള്‍ ശേഖരിച്ച് വെയ്ക്കുകയാണെങ്കില്‍ ആര്‍ക്കൊക്കെ എപ്പോഴൊക്കെ ഫഌ പിടിപെടുമെന്ന് ഏകദേശ ധാരണയുണ്ടാക്കാന്‍ സാധിക്കുമെന്ന് പഠനസംഘം അലകാശപ്പെടുന്നു. 1968നും 2009നും ഇടയ്ക്ക് ഭൂമിയില്‍ കറങ്ങി നടന്നിരുന്ന ഒമ്പത് തരം ഫഌവിനെ കുറിച്ച് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പിഎല്‍ഒഎസ് ബയോളജി എന്ന മാഗസിനില്‍ പറയുന്നുണ്ട്. ഇന്‍ഫഌവെന്‍സ എ (എച്ച്3എന്‍2) വിഭാഗത്തില്‍പ്പെടുന്ന വൈറസുകളാണ് ഇവയെല്ലാം.
കുട്ടികളില്‍ എല്ലാ വര്‍ഷവും ഫഌ ഉണ്ടാകുന്നുണ്ടെന്നാണ് രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത്. പ്രായം കൂടുംതോറും ഫഌ ഉണ്ടാകുന്നതിന്റെ ഇടവേളയും വര്‍ദ്ധിക്കും. 30 വയസ്സിന് മുകളിലോട്ട് ഇത് കൃത്യമായ ഇടവേളയിലായിരിക്കും സംഭവിക്കുന്നത്. ചൈനീസ് ജനതയില്‍ മാത്രമാണ് പഠനം നടത്തിയതെന്നതിനാല്‍ ഇതിനെ സാമാന്യവത്ക്കരിക്കാന്‍ സാധിക്കുമോ എന്ന സംശയത്തിലാണ് മെഡിക്കല്‍ ലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല