യുകെയിലെ എല്ലാ കുട്ടികള്‍ക്കും 2014 മുതല്‍ വര്‍ഷം തോറും ഫ്ളൂ വാക്സിന് നല്‍കാനുളള പദ്ധതി തയ്യാറായി. നിലവില്‍ പനി വരാന്‍ സാധ്യതയുളളവര്‍ക്ക് മാത്രമാണ് വാക്സിന് നല്‍കാറ്. പ്രത്യേകിച്ച് അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, അസുഖമുളള കുട്ടികള്‍ തുടങ്ങിയവരാണ് വാക്സിനേഷന് എടുക്കാറുളളത്. എന്നാല്‍ രണ്ട് മുതല്‍ 17 വയസ്സ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വര്‍ഷം തോറും ഫഌ വാക്സിന് നല്‍കണമെന്നാണ് ജോയ്ന്റ് കമ്മിറ്റി ഓഫ് വാക്സിനേഷന് ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ ഗവണ്മെന്റിനോട് നിര്‍ദ്ദേശിച്ചിട്ടുളളത്.
ഇത്തരത്തില്‍ കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കുന്നത് മൂലം അണുബാധ നാല്പത് ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. ആശുപത്രിയിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും 11,000 വരെ കുറവുണ്ടാകുമെന്നും 2000 ആളുകളെയെങ്കിലും മരണത്തില്‍ നിന്ന് രക്ഷിക്കാനാകുമെന്നുമാണ് കരുതുന്നത്. എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ഫഌ വാക്സിന് നല്കുന്ന ആദ്യത്തെ രാജ്യമാണ് യുകെ. ഇതിന് വര്‍ഷം തോറും 100 മില്യണ്‍ പൗണ്ട് ചെലവാകുമെന്നാണ് കരുതുന്നത്.
മൂക്കില്‍ ഒഴിക്കുന്ന വാക്സിനാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവില്‍ ഇത്തരം വാക്സിനുകള്‍ യുഎസില്‍ ഉപയോഗിക്കുന്നുണ്ട്. പനിക്കാലം തുടങ്ങി ആറ് മുതല്‍ എട്ടാഴ്ചയാകും വാക്സിനേഷന് നല്‍കുക. പനിയുളളവരുമായുളള സമ്പര്‍ക്കം പൂര്‍ണ്ണ ആരോഗ്യവാന്മാരായ കുട്ടികളിലും അണുബാധയ്ക്ക് കാരണമാകുമെന്നതിനാലാണ് മുഴുവന്‍ കു്ട്ടികള്‍ക്കും വാക്സിനേഷന് നല്കാന് തീരുമാനിച്ചത്. ആരോഗ്യമില്ലാത്ത കുട്ടികളിലാകട്ടെ പനി ഗുരുതരമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
അതിനാല്‍ തന്നെ വിദഗദ്ധ കമ്മിറ്റിയുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ഡെയ് സാലി ഡേവിസ് പറഞ്ഞു. ആറ് ആഴ്ചകൊണ്ട് ഒന്‍പത് മില്യണ്‍ കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കുന്നത് വെല്ലുവിളി നിറഞ്ഞ പദ്ധതിയാണന്നും എത്രത്തോളം കുറ്റമറ്റതായി പദ്ധതി നടപ്പിലാക്കാനാകും എന്നതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണന്നും അ്ദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല