ടോയ്ലറ്റ് ഉപയോഗിച്ച് കഴിഞ്ഞ് ഫ്ലഷ് ചെയ്യുമ്പോള്‍ മൂടി അഥവാ ലിഡ് അടയ്ക്കാന്‍ നാം ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ.ഇല്ലെങ്കില്‍ ഒന്നോര്‍ക്കുക നാം പരത്തുന്നത് നൂറുകണക്കിന് രോഗാണുക്കളെയാണ്.നാമൊക്കെ ഒരുപക്ഷെ അധികം ശ്രദ്ധിക്കാത്ത ഇക്കാര്യം വ്യക്തമാക്കിയത് ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റലിലെ മൈക്രോബയോളജി വിഭാഗത്തിന്റെ ക്ളിനിക്കല്‍ ഡയറക്ടറായ പ്രൊഫ. മാര്‍ക് വില്‍കോക്സ് ആണ്. ലീഡ്സ് ടീച്ചിംഗ് ഹോസ്പ്പിറ്റലില്‍ ഈ വിഷയത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രൊഫ. മാര്‍ക്.
ഫ്ളഷ് ഇടുന്ന സമയത്ത് തെറിക്കുന്ന വെള്ളത്തുള്ളികളില്‍ മാരകകാരികളായ അണുക്കള്‍ അടങ്ങിയിട്ടുണ്ട്. അവ അന്തരീക്ഷത്തില്‍ പടരുന്നത് അത്ര നല്ലതല്ല. വെള്ളത്തുള്ളികള്‍ അതടുത്തുള്ള ടോയ്ലറ്റ് പേപ്പറിലും മറ്റും തെറിക്കും. ഒരു തവണ ഫ്്ളഷ് ഇടുമ്പോള്‍ രോഗാണുവാഹിയായ 50 വെള്ളത്തുള്ളികള്‍ വരെ തെറിക്കും. അതവിടിരുന്ന് അണുക്കളെ പടരാന്‍ അനുവദിക്കും. ഈ അണുക്കള്‍ അടുത്ത് ടോയ്ലറ്റില് എത്തുന്നയാളിലും പകരും. ഇതൊക്കെ ഒഴിവാക്കാന്‍ മൂടി ഉപയോഗിച്ചാല്‍ മാത്രം മതിയെന്നും പ്രൊഫ. മാര്‍ക് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല