സ്വന്തം ലേഖകന്‍: റഷ്യയിലെ ഫ്‌ലൈ ദുബായ് ദുരന്തം, പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്. റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ റോസിയ 1 ആണ് സംഭാഷണം പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് റഷ്യയില്‍ ഫ്‌ളൈ ദുബായ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മലയാളി ദമ്പതികള്‍ അടക്കം 62 യാത്രക്കാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ദുബായില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെയാണ് തകര്‍ന്നു വീണത്. ഓട്ടോപൈലറ്റ് മോഡ് ഓഫാക്കിയതിന് ശേഷം പൈറ്റുമാര്‍ക്ക് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൈലറ്റുമാരുടെ ആശയക്കുഴപ്പം സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. അവസാന ആറ് സെക്കന്റില്‍ ഭീതിതമായ അലര്‍ച്ചയും നിലവിളിയും കേള്‍ക്കാം.
വിമാനത്തെ തിരശ്ചീന ദിശയിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിനിടെ സ്‌റ്റെബിലൈസിംഗ് ഫിന്‍ അബദ്ധത്തില്‍ ഓഫ് ചെയ്തതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. വിമാന ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കവെയാണ് പൈലറ്റുമാരുടെ സംഭാഷണം പുറത്തുവന്നത്. കാലാവസ്ഥാ മോശമായതിനാലോ, പൈലറ്റുമാരുടെ പിഴവ്, സാങ്കേതിക തകരാറ് എന്നീ കാരണങ്ങളള്‍ക്കാണ് അന്വേഷണ സംഘം സാധ്യത കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല