സ്വന്തം ലേഖകന്‍: റഷ്യയിലെ ഫ്ലൈ ദുബായ് വിമാന അപകടത്തിനു തൊട്ടു മുമ്പ് യാത്രക്കാരി എടുത്ത സെല്‍ഫി വൈറല്‍. റഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ അവസാന സെല്ഫിയാണ്സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വിമാനം പറന്നുയരുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പ് യാത്രക്കാരി അന്ന സെര്ജീവ എടുത്ത സെല്‍ഫിയാണ് വൈറലായത്. അന്ന ഈ സെല്‍ഫി പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ദുബായില്‍ മേക്കപ്പ് കലാകാരിയായി ജോലി ചെയ്തിരുന്ന അന്ന ഒരാഴ്ചത്തെ ലീവിന് റഷ്യയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം.
ശനിയാഴ്ച രാവിലെയാണ് ഫ്ലൈ ദുബായ് വിമാനം റഷ്യയില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്നു വീണത്. ലാന്‍ഡ് ചെയ്യാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെ വിമാനം നിയന്ത്രണം വിടുകയായിരുന്നു. മലയാളി ദമ്പതികളടക്കം വിമാനത്തിലുണ്ടായിരുന്ന 62 പേരും തല്‍ക്ഷണം മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല