ഒരു ഇലക്‌ട്രിക് കാര്‍ അതേസമയം ഒരു ഹെലികോപ്‌ടറും: സങ്കല്‍പ്പമാണെന്നു തോന്നിയോ? ഒരിക്കലുമല്ല തന്റെ കണ്ടുപിടുത്തത്തെ കുറിച്ച് അവ്രാമെങ്കോ വിശേഷിപ്പിക്കുന്നതാണ് ഇങ്ങനെ. കൂടാതെ തന്റെ കാര്‍ – ഹെലികോപ്‌ടര്‍ നിയന്ത്രിക്കാന്‍ വളരെ എളുപ്പമാണെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഡ്രൈവ് ചെയ്യുന്നവര്‍ക്കറിയാം അതിന്റെ വിഷമം. തകര്‍ന്ന റോഡിലൂടെ ഓടിച്ച് പോകുമ്പോള്‍ കാറിന് രണ്ട് ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെയെങ്കിലും ചിന്തിച്ചു പോകും. എന്നാല്‍, അലെക്‌സാണ്ടര്‍ അവ്രാമെങ്കോ എന്ന വിദ്യര്‍ത്ഥി ഒന്ന് ആഞ്ഞുപിടിച്ചാല്‍ റോഡില്ലാത്ത സ്‌ഥലത്ത് കൂടി പോകാന്‍ കാറിന് ചിറക് മുളയ്‌ക്കും!
അലെക്‌സാണ്ടര്‍ അവ്രാമെങ്കോ ആകാശത്തു കൂടിയും സുഖമായി ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന ‘ഇക്കോ ഗ്രെയ്‌ഗ്’ എന്ന ഇലക്‌ട്രിക്ക് കാര്‍ കണ്ടുപിടിച്ച ആളാണ്. ‘ഇക്കോ ഗ്രെയ്‌ഗ്’ ഇലക്‌ട്രിക്ക് പറക്കും കാറുകള്‍ക്കുളള പേറ്റന്റും ഉക്രൈനിലെ ‘സ്‌മാള്‍ അക്കാഡമി ഓഫ് സയന്‍സസ്’ വിദ്യാര്‍ത്ഥിയായ അവ്രാമെങ്കോ സ്വന്തമാക്കി. ഉടന്‍ തന്നെ പറക്കുംകാറിന്റെ വ്യാവസായിക ഉത്‌പാദനം ആരംഭിക്കാനാവുമെന്നാണ് അവ്രാമെങ്കോ കണക്കുകൂട്ടുന്നത്.
ഇക്കോ ഗ്രെയ്‌ഗില്‍ കയറിയാല്‍ ആകാശത്തുകൂടി ഒരു മണിക്കൂര്‍ നേരം യാത്രചെയ്യാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാവ് അവകാശപ്പെടുന്നത്. എന്തായാലും റോഡില്ലാത്ത സ്‌ഥലത്ത് തന്റെ കാര്‍ സൂപ്പര്‍ ഹിറ്റാവുമെന്നാണ് അവ്രാമെങ്കോ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല