സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയായ ഫ്‌ളൈനാസ്, സൗദി-യുഎഇ സർവീസുകൾ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിലെ നാല് റൂട്ടുകളിൽ നിന്ന് 9 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം. പ്രതിദിനം 20 വിമാനങ്ങൾ വരെ സർവീസ് നടത്തും.
ജിദ്ദ, റിയാദ്, ദമാം, മദീന എന്നീ സൗദി നഗരങ്ങളിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, ദുബായിലെ അൽ മക്തൂം ഇന്‍റർനാഷണൽ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. പുതിയ സർവീസുകൾ 2024 സെപ്റ്റംബറിൽ ആരംഭിക്കും. ഈ വർധനവ് സൗദി അറേബ്യക്കും യുഎഇയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നിരവധി ഗുണങ്ങൾ നൽകും.
റിയാദിൽ നിന്ന് ദുബായിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കും, അബുദാബിയിലെ ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കും, ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിലേക്കുമാണ് പുതിയ സർവീസുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല