സ്വന്തം ലേഖകന്‍: റഷ്യക്കാരുമായി രഹസ്യ ധാരണ, ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് കോടതി. മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി എന്നതാണ് ഫ്‌ലിന്നിനെതിരായ കുറ്റം.
ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി റഷ്യ രഹസ്യ ഇടപെടല്‍ നടത്തിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എഫ്ബിഐ നാല് വ്യത്യസ്ത അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മൈക്കിള്‍ ഫ്‌ലിന്‍ മറച്ചുവച്ചെന്ന് എഫ്ബിഐ കണ്ടെത്തി. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് ഫ്‌ലിന്‍ ആയിരുന്നു.
പ്രസിഡന്റായുള്ള ട്രംപിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പ് ഫ്‌ലിന്‍ അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതിയായ സെര്‍ജി കിസ്ലെയ്ക്കുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് ഇരുവരും തമ്മില്‍ സംസാരിച്ച കാര്യങ്ങള്‍ മറച്ചുവച്ചതാണ് വിവാദമായത്. കൂടിക്കാഴ്ച്ച തന്റെ അറിവോടെ അല്ലായിരുന്നു എന്നാണ് ട്രംപിന്റെ ന്യായം. തുടര്‍ന്നുണ്ടായ വിവാദങ്ങ:ആണ് ഫ്‌ലിന്നിന്റെ രാജിയിലും കലാശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല