അജിമോന്‍ ഇടക്കര
ഫോബ്മ നാഷണല്‍ കമ്മിറ്റി അംഗവും ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ലിമെന്ററി സ്‌കൂള്‍ പ്രതിനിധിയുമായ ഡോ. ജോജി കുര്യാക്കോസിന്റെ പ്രിയ പിതാവ് വീ വീ കുര്യാക്കോസ് (75 വയസ്സ്) ഇന്നലെ നിര്യാതനായ വിവരം വ്യാസന സമേതം അറിയിക്കുന്നു. മുവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍ ഹൈ സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍ ആയിരുന്നു വരിക്ലായില്‍ കുടുംബാംഗമായ കുര്യാക്കോസ്. നാളെ (17/07/15 ചൊവ്വാഴ്ച ) 11 മണിക്ക് കുന്നുക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡൊക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചു നടത്തപെടുന്നതായിരിക്കും. . പുതുപ്പാടി അമ്പഴച്ചാലില്‍ കുടുംബാംഗം മേരിയാണ് പരേതന്റെ ഭാര്യ. പരേതന്റ് ഇളയ മകനായ ഡോ ജോജി, ഭാര്യ ഡോ. ദീപയോടും ഏകമകള്‍ ഇവാ എന്നിവര്‍ ഹള്ളില്‍ ആണ് താമസം. ഡോ . ജീമോന്‍ കെ സാം, (കോലഞ്ചേരി മെഡികല്‍ കോളേജ് ). ജിജി, ബിജി (സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , കോലഞ്ചേരി), എന്നിവരാണ് ഡോ. ജോജിയുടെ സഹോദരങ്ങള്‍.
പിതാവിന്റെ ആകസ്മിക വിയോഗം അറിഞ്ഞ് നാട്ടിലേയ്ക്കു യാത്ര ആയിരിക്കുന്ന ഡോ . ജോജിയുടെയും കുടുംബത്തിന്റെയും വ്യസനത്തില്‍ പങ്കു ചേരുകയും ഇഹലോകവാസം വെടിഞ്ഞ ആത്മാവിനു ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും നിത്യ ശാന്തി നേരുകയും ചെയ്യുന്നു. ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ലിമെന്ററി സ്‌കൂള്‍ പ്രവര്‍ത്തകര്‍, മാതാപിതാക്കള്‍, കുട്ടികള്‍, എന്നിവരും ഫോബ്മ കുടുംബത്തിനു വേണ്ടി പ്രസിഡന്റ് ഉമ്മന്‍ ഐസ്സക്, സെക്രട്ടറി ടോമി സെബാസ്റ്റ്യന്‍ എന്നിവരും അനുശോചനം അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല