ഹന്ടിങ്ങ്ടന്‍: ഇന്നലെ ഹന്ടിങ്ങ്ടനില്‍ നടന്ന ഫോബ്മ വാര്‍ഷിക പൊതുയോഗത്തില്‍ ഫോബ്മക്ക് പുതു നെതൃതം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹന്ടിങ്ങ്ടന്‍ വില്ലേജ് ഹാളില്‍ പ്രസിടന്റ്‌റ് അജിത് പാലിയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതു യോഗത്തില്‍, സ്വാഗത പ്രസംഗത്തിനും ശേഷം പ്രസിടന്റിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഫോബ്മ ഇന്ന് നേരിടുന്ന വെല്ലുവിളികളെ പറ്റി പ്രതിഭാതിക്കുകയും, ഇനി മുന്നോട്ടു എങ്ങനെ ആയിരിക്കണം എന്ന് അഭ്യര്‍തിക്കുകയും ഉണ്ടായി. അതിന് ശേഷം join സെക്രട്ടറി ജാന്‍സി തോമസ് മുന്‍ വര്‍ഷത്തെ ഫോബ്മയുടെ ആദ്യ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ചില ബെധഗതികലോടെ റിപ്പോര്‍ട്ട് പാസാക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും ചുരിങ്ങിയ വാക്കുകളില്‍ ഫോബ്‌മെ കുറിച്ചും, ഫോബ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിക്കുക ഉണ്ടായി.
ചില നല്ല നിര്‍ദേശങ്ങള്‍ മുന്നോട്ടു വരികയും. അവ അടുത്ത എക്‌സിക്യൂട്ടീവ് കമ്മറ്റി യില്‍ പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കണം എന്നും ആവിശ്യപ്പെട്ടു. ട്രഷാര്‍ സന്നിഹിതന്‍ അല്ലാതിരുന്നതിനാല്‍ കണക്കുകള്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ കൂടി എല്ലാ അസോസിയേഷന്‍ പ്രതിനിധികള്‍ക്കും അയച്ചു കൊടുക്കണം എന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രസിടന്റ്‌റ് ആയി ലീട്‌സില്‍ നിന്നുള്ള ഐസക് ഉമ്മനും, സെക്രട്ടറി ആയി ഇപ്‌സിവിച്ചില്‍ നിന്നുള്ള ടോമി സെബാസ്റ്റ്യനും, േൃലasurer ആയി സ്‌ടോക്കില്‍ നിന്നുള്ള ജോസ് കാച്ചിപ്പള്ളിയും, vic പ്രസിടന്റ്‌റ് ആയി വോക്കിങ്ങില്‍ നിന്നും സോണി ജോര്‍ജ് വും സ്‌ടോക്കില്‍ നിന്നും ജാന്‍സി തോമസും ഏക ഖണ്ടെനെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കമ്മറ്റി അംഗങ്ങള്‍, കണ്‍വീനര്‍ മാര്‍ എന്നിവരെ പുതിയ എക്‌സിക്യൂട്ടീവ് കൂടിയതിനു ശേഷം തിരഞ്ഞെടുക്കാന്‍ യോഗം ചുമതലപ്പെടുത്തി. തുടര്‍ന്ന് യോഗം പുതിയ ഭാരവാഹികളെ ആശംസിക്കുകയും, കഴിഞ്ഞ കമ്മറ്റിയിലെ എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു, അഞ്ച് മണിയോടെ യോഗം അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല