യു ക്കെയിലെ മലയാളി സമൂഹത്തിന്റെ കലാ കായിക സാംസ്‌കാരിക അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി രൂപം കൊണ്ട ഫോബ്മയുടെ രണ്ടാമത് ഓള്‍ യൂക്കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ മാസം 27 നു വോക്കിങ്ങ് അഡല്‍സ്‌റ്റോണ്‍ ലെഷര്‍ സെന്ററില്‍ വച്ച് നടക്കും. യൂക്കെ മലയാളികളുടെ ഇടയില്‍ അംഗസംഖ്യ കൊണ്ടും പ്രവര്‍ത്തന മികവു കൊണ്ടും മുന്‍ നിരയില്‍ നില്ക്കുന്ന വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ഡബ്ലിയൂഎംസീഎ) ആണു ഈ വര്‍ഷത്തെ ഫോബ്മ ഓള്‍ യൂകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു ആതിഥേയരാവുക.
എന്നും വ്യത്യസ്ഥതയും പുതുമയും ഉള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന ഫോബ്മ ഇത്തവണയും പതിവ് തെറ്റിക്കുന്നില്ലാ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഒരുക്കികൊണ്ടാണു ഇത്തവണ ഫോബ്മ ടൂര്‍ണമെന്റ് നടത്തുക. യൂകെയില്‍ അങ്ങോളമിങ്ങോളം പല സംഘടനകളും കൂട്ടായ്മകളും ഒട്ടേറെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും കുട്ടികള്‍ക്കായി കാഷ് െ്രെപസ് അടക്കം ഉള്ള ഒരു പ്രൊഫഷനല്‍ ടൂര്‍ണമെന്റ് ആദ്യമായിട്ടാണ് നടത്തുന്നത്. പത്തു വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും അവസരം നല്കി കൊണ്ടാണു ഫോബ്മ തന്റെ വേറിട്ട വഴികളിലൂടെയുള്ള ജൈത്ര യാത്ര തുടരുന്നത്. യൂക്കെ മലയാളികളുടെ ഇടയിലെ പുതു തലമുറയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണു ഫോബ്മയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ.
പെണ്‍കുട്ടികളേയും സ്ത്രീകളേയും സമയ പരിമിതി മൂലം ഇത്തവണ ഉള്‍പ്പെടുത്താന്‍ കഴിയുകയില്ലെങ്കിലും താല്‍പര്യം ഉള്ളവര്‍ അറിയിക്കുക ആണെങ്കില്‍ അവര്ക്കും
സമീപ ഭാവിയില്‍ അവസരം ഒരുക്കുന്നതായിരിക്കും. സംഘാടന മികവു കൊണ്ടും ഉയര്‍ന്ന നിലവാരം കൊണ്ടും കായിക സ്‌നേഹികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടുവാന്‍
ഫോബ്മ യുടെ ആദ്യ ടൂര്‍ണമെന്റിനു കഴിഞ്ഞിരുന്നു. 10 വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി സിംഗിള്‍സിലും 16 വയസ്സിനു മുകളിലേക്കുള്ളവര്‍ക്കു
ഡബിള്‍സിലും ആണു മത്സരങ്ങള്‍ നടക്കുക. ജൂണ്‍ 15 ആണു രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി. യൂക്കെയില്‍ സജീവമായി ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്ന ധാരാളം ടീമുകള്‍ ഉള്ളതുകൊണ്ട് ആദ്യം പേരു രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കുന്ന 24 ടീമിന് മാത്രമേ ഡബിള്‍സ് മത്സരത്തിലേയ്ക്ക് പ്രവേശനം നല്കൂ. കുട്ടികളുടെ സിംഗിള്‍സില്‍ പരമാവധി 16 പേര്‍ക്ക് മാത്രമേ അവസരം ലഭിക്കൂ. 2015 ജൂണ്‍ 27 നു പതിനാറു വയസ്സ് കഴിയാത്തവര്‍ (1999 ജൂണ്‍ 27 നു ശേഷം ജനിച്ചവര്‍) ആയിരിക്കും കുട്ടികളുവെിഭാഗത്തില്‍ മത്സരിക്കുക.
മുതിര്‍ന്നവരുടെ ഡബിള്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 250 പൗണ്ട് ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്കു 150 ക്യാഷ് അവാര്‍ഡും സെമിയില്‍
തോല്ക്കുന്ന രണ്ടു ടീമുകള്‍ക്കും 100 പൌണ്ട് വീതം ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കുട്ടികളുടെ സിംഗിള്‍സ് മത്സരത്തില്‍ ഒന്നാം സമ്മാനം 100 പൗണ്ട് ക്യാഷ് അവാര്‍ഡും
രണ്ടാം സമ്മാനം 75 പൌണ്ട് ക്യാഷ് അവാര്‍ഡും സെമിയില്‍ തോല്ക്കുന്ന രണ്ടു പേര്‍ക്കും 50 പൗണ്ട് ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. കൂടാതെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.സിംഗിള്‍സ് രജിസ്‌ട്രേഷന്‍ ഫീസ് 10 പൗണ്ടും ഡബിള്‍സ്
രജിസ്‌ട്രേഷന്‍ ഫീസ് ടീമിനു 30 പൗണ്ടും ആയിരിക്കും.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ുെീൃെേ.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയില്‍ വിലാസത്തിലേക്ക് പങ്കെടുക്കുന്ന വ്യക്തികളുടേയും ടീമിന്റെയും പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഈ മെയില്‍ അഡ്രസ് എന്നിവ സഹിതം ഉടന്‍ മെയില്‍ അയയ്ക്കുക. കുട്ടികള്‍ വയസ്സ് കൂടിഈമെയിലില്‍ ഉള്‍പ്പെടുത്തുകയും പ്രായം, തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ മത്സര ദിവസം കൊണ്ടു വരേണ്ടതുമാണു.
മത്സരത്തിന്റെ നിയമാവലിയും ഫീസ് അടക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും
ഇമെയിലില്‍ തന്നെ മത്സരാര്‍ത്ഥികളെ അറിയിക്കുന്നതായിരിക്കും.ടൂര്‍ണമെന്റിലെ ആദ്യ റൌണ്ട് മത്സരങ്ങള്‍ ലീഗ് ഫോര്‍മാറ്റില്‍ നടക്കുന്നതിനാല്‍ മത്സരത്തില്‍പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും കുറഞ്ഞത് നാല് മത്സരങ്ങള്‍ എങ്കിലും കളിക്കാന്‍ സാധിക്കും. ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചായിരിക്കും പ്രാഥമിക റൗണ്ട് മത്സരം നടക്കുക.
ഒരോ ടീമും നാല് കളികള്‍ വീതം നടത്തിയ ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ നോക്കൌട്ട് റൗണ്ടിലേയ്ക്കു പ്രവേശിക്കും. ഈ ഫോര്‍മാറ്റ പരീക്ഷിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു മത്സരത്തില്‍മോശം ആയതിന്റെ പേരില് ഒരു ടീമും പുറത്തുപോവുകയില്ല. മത്സരത്തെ തുടര്‍ന്നു ചേരുന്ന പൊതു സമ്മേളനത്തില്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍
വിതരണം ചെയ്യും. മത്സരത്തിനെത്തുന്നവര്‍ക്കും കാണികള്‍ക്കും മിതമായ നിരക്കില്‍ ്‌റ്റേഡിയത്തിനുസമീപം ഭക്ഷണവും ലഭ്യമാകുന്നതായിരിക്കും.
ടൂര്‍ണമെന്റുകള്‍ നടത്തി പരിചയമുള്ള പ്രഗത്ഭസംഘാടകനും വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍
അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ലോറന്‍സ് സേവ്യറിന്റെ നേതൃത്വത്തില്‍ ഈ കായിക
മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു .
ജോയ് പൗലോസ് (പ്രസിഡന്റ്), ലിയോ ജോര്‍ജ് (സെക്രട്ടറി) എന്നിവരടങ്ങുന്ന നിലവിലെ
ഡബ്ലിയൂഎംസീഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിഒന്നടങ്കം ഈ പരിപാടി ഒരു കായിക പ്രേമികളുടെ ഒരു
ഉത്സവം ആക്കി തീര്‍ക്കുവാന്‍ ഫോബ്മയ്‌ക്കൊപ്പം ഉണ്ട്. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്
ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോഫോബ്മ കായിക വിഭാഗം കോര്‍ഡീനേറ്റര്‍ ജോഷി വര്‍ഗീസ്(ജവ. 07728324877 ), ടൂര്‍ണമെന്റ് കണ്‍വീനര്‍ ലോറന്‍സ്
സേവ്യര്‍ (ജവ. 07588844565 ) ഫോബ്മ നാഷണല്‍ കമ്മിറ്റിഅംഗം സോണി ജോര്‍ജ് (ജവ. 07897927209) എന്നിവരുടെഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല