ഏപ്രില്‍ പന്ത്രണ്ടിന് നടന്ന ഫോബ്മ പൊതുയോഗത്തില്‍ തിരഞ്ഞെടുക്കപെട്ട ഫോബ്മ ദേശീയ ഭരണ സമിതിയുടെ ആദ്യയോഗം ഇന്നലെ ബര്‍മിങ്ങ്ഹാമില്‍ വച്ച് കൂടി. വിവാദങ്ങള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും വിട പറഞ്ഞുകൊണ്ടു പൊതുനന്മ മാത്രം ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ ദേശീയ കമ്മിറ്റി ഐകകണ്‌ഠേനെ തീരുമാനം എടുത്തു. കഴിഞ്ഞ പൊതുയോഗത്തില്‍ തീരുമാനമാകാതിരുന്ന ജോയിന്റ് സെക്രട്ടറിമാരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞെടുത്തു. ഫോബ്മയുടെ പ്രധാന പ്രവര്‍ത്തന മേഖലകളായ കലാ സാഹിത്യ കായിക വിഭാഗങ്ങള്‍ക്കും ചില്‍ഡ്രന്‍ & യൂത്ത് വിഭാഗത്തിനും കോര്‍ഡിനേറ്റര്‍മാരേയും യോഗം തിരഞ്ഞെടുത്തു . ഇതോടൊപ്പം ഈ വര്‍ഷത്തെ പ്രധാന പരിപാടികളായ കായിക മത്സരങ്ങളുടേയും കലോല്‍സവത്തിന്റേയും തീയതികളും നിശ്ചയിക്കപെട്ടു.
സാമൂഹ്യ സംഘടന രംഗങ്ങളില്‍ ദശവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തുമുള്ള ഒരു പറ്റം പ്രഗത്ഭരാണ് ഫോബ്മയുടെ നേതൃനിരയില്‍ എത്തിയിരിക്കുന്നത്. ബെട്‌ഫോര്‍ഡില്‍ നിന്നുള്ള മാത്യൂ കുരീക്കലും സൗതെന്‍ഡ് ഓണ്‍ സീയില്‍ നിന്നുള്ള സനിധ തോമസും ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപെട്ടപ്പോള്‍ സ്വാന്‍സീ സ്വദേശി ജോര്‍ജ് മൂലേപറമ്പില്‍, പ്രമോദ് കുമരകം (ഓക്‌സ്‌ഫോര്‍ഡ്) , ജിബി വര്‍ഗീസ് (നോട്ടിംഗ് ഹാം), എന്നിവര്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയി തിരഞ്ഞെടുക്കപെട്ടു. യൂക്കെ മലയാളികള്‍ക്ക് സുപരിചിതയും കവയത്രി, റേഡിയോ ജോക്കി എന്നീ നിലകളിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ലണ്ടന്‍ സ്വദേശി രശ്മി പ്രകാശ് ആണു ഫോബ്മ കലാ സാഹിത്യ വിഭാഗങ്ങളുടെ ചുമതല വഹിക്കുക. സ്‌റോക്ക് ഓണ്‍ ട്രെന്റ് മലയാളി ഫ്രണ്ട്‌സ് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധിയും കായിക പ്രതിഭയുമായ ജോഷി വര്‍ഗീസ് ആണു ഫോബ്മയുടെ ഈ പ്രവര്‍ത്തന വര്‍ഷത്തിലെ കായിക മത്സരങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഫോബ്മ ചില്‍ഡ്രന്‍ & യൂത്ത് വിഭാഗത്തിന്റെ ചുമതല ഫോബ്മ സ്ഥാപക ജനറല്‍ സെക്രട്ടറിയും മികച്ച സംഘാടകനുമായ ഗ്ലോസ്റ്റര്‍ സ്വദേശി അജിമോന്‍ ഇടക്കരയെയാണു ഭരമേല്‍പ്പിച്ചിരിക്കുന്നത്.
ഫോബ്മ ഡ്രാഫ്റ്റ് ഭരണഘടന എത്രയും വേഗം പൂര്‍ണ്ണ രൂപത്തിലാക്കി ജൂലയ് മാസത്തില്‍ ഒരു പൊതുയോഗം വിളിച്ചു പാസാക്കുവാനും ഫോബ്മ ഭരണസമിതി തീരുമാനിച്ചു. പ്രശസ്ത അഭിഭാഷകനും ബ്രിട്ടിഷ് ജുഡീഷ്യറി വിഭാഗത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ബിജോയ് കോക്കാട്ട് ചെയര്‍മാന്‍ ആയിട്ടുള്ള ഒരു സ്വതന്ത്ര ഭരണഘടന സമിതിക്കാവും ഇതിന്റെ ചുമതല. മില്‍ട്ടന്‍ കീന്‍സ് പ്രൊബേഷണരി സര്‍വീസില്‍ ഓപ്പറേഷണല്‍ മാനേജര്‍ ആയ ബിജോയ് ഇരിഞ്ഞാലക്കുട സ്വദേശിയാണു.
ഫോബ്മയുടെ ഈ വര്‍ഷത്തെ റീജിയണല്‍ കലോത്സവങ്ങള്‍ നവംബര്‍ മാസവും നാഷണല്‍ കലോത്സവം ഡിസംബര്‍ അഞ്ചിനും നടത്തുവാന്‍ തീരുമാനമെടുത്തു. കുറ്റമറ്റ നിഷ്പക്ഷ വേദികളുമായി ആദ്യ കലോസവം തന്നെ വന്‍വിജയമാക്കി മാറ്റി കൊണ്ടായിരുന്നു ഫോബ്മ ജന്മ മെടുത്ത വര്‍ഷം തന്നെ കലോല്‍സവങ്ങളുമായി ജന ഹൃദയങ്ങളിലെക്കിറങ്ങി ചെന്നത്. ഫോബ്മ ഓള്‍ യൂക്കെ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ മാസം 21 നും ഓള്‍ യൂക്കെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ അഞ്ചിനും വടംവലി മത്സരം ഓഗസ്റ്റ് 29 നും നടത്തപ്പെടും.
ലണ്ടന്‍ അടുത്തു വോഴ്സ്റ്റര്‍ പാര്‍ക്കില്‍ ഭര്‍ത്താവ് രാജേഷ് ഏകമകന്‍ ആദിത്യ തേജസ്സ് എന്നിവരൊപ്പം താമസിക്കുന്ന കോട്ടയം സ്വദേശി രശ്മിയുടെ കൈകളില്‍ ഫോബ്മ കലാ സാഹിത്യ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഭദ്രമായിരിക്കും. ഫോബ്മയുടെ ആദ്യ ഓള്‍ യൂകെ സാഹിത്യ മത്സരത്തില്‍ മികച്ച കവയത്രി ആയി തിരഞ്ഞെടുക്കപ്പെട്ട രശ്മി പ്രകാശ് അമേരിക്കയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന മലയാളീ എഫ് എം റേഡിയോയില്‍ ‘തേനും വയമ്പും’ എന്ന സംഗീത പരിപാടി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു കൊണ്ടാണു ആസ്വാദക മനസ്സുകളെ കീഴടക്കിയത് .രശ്മിയുടെ മികച്ച സൃഷ്ടികളില്‍ ഒന്നായ ‘ഏകം’ എന്ന കവിത മ്യൂസിക് ആല്‍ബം ആയും പുറത്തിറങ്ങിയിട്ടുണ്ട്. ഒരു നല്ല അവതാരകയും നര്‍ത്തകിയും കൂടിയാണ് രശ്മി പ്രകാശ്. കായികരംഗത്തും സാമൂഹ്യ രംഗത്തും വര്‍ഷങ്ങളുടെ സംഘടന പരിചയം ഉള്ള തൃശ്ശൂര്‍ സ്വദേശി ജോഷി വര്‍ഗീസ് ആയിരിക്കും ഫോബ്മയുടെ ഈ വര്‍ഷത്തെ കായിക പ്രവര്‍ത്തങ്ങളുടെ ചുക്കാന്‍ പിടിക്കുക. വര്‍ഷങ്ങളായി സ്‌റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ ഇടയില്‍ നിസ്തുല സംഘടന പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന ജോഷി തന്നെ ആണു ഇപ്പോള്‍ മലയാളി ഫ്രണ്ട്‌സ് കള്‍ച്ചറല്‍ അസോസിയേഷന്റെ കായിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതും. ഭാര്യ മിനി ജോഷി ഏക മകള്‍ ബ്രിജിത് ജോഷി എന്നീവരും കലാ രംഗത്ത് സജീവമാണ്. വര്‍ഷങ്ങളായി യൂകെ മലയാളികളുടെ ഇടയിലും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും അറിയപ്പെടുന്ന സജീവ സംഘാടകനും ഫോബ്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ അജിമോന്‍ ഇടക്കരയുടെ നിസ്വാര്‍ത്ഥ സേവനം ഇനി ഫോബ്മ ചില്‍ഡ്രന്‍ & യൂത്ത് വിഭാഗത്തിനു ലഭിക്കും. യൂക്കെ മലയാളികളിലെ പുതുതലമുറയിലെ കുട്ടികളേയും യുവാക്കളെയും കലാ കായിക സാഹിത്യ അഭിരുചികളെ വളര്‍ത്തുവാന്‍ സഹായിക്കുന്നതോടൊപ്പം അവരുടെ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി തലങ്ങളിലും നേട്ടങ്ങള്‍ കൊയ്യുവാന്‍ കൈത്തങ്ങായ് മാറിയിരിക്കുന്ന ഫോബ്മ സപ്ലിമെന്ററി സ്‌കൂളുകള്‍ ഫോബ്മ ചില്‍ഡ്രന്‍ & യൂത്ത് വിഭാഗത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുക. ബ്രിസ്റ്റോള്‍ സിറ്റി കൌണ്‍സിലിന്റെ ലേണിംഗ് പാര്‍ട്ണര്‍ഷിപ് വെസ്റ്റ് എന്ന വിഭാഗത്തില്‍ ഫിനാന്‍സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന അജിമോന്‍ ഇടക്കര, ഭാര്യ റെജി ജോണ്‍ മക്കളായ അജയ് ഇടക്കര , റിജോയ് ഇടക്കര, എല്‍വിസ് ഇടക്കര എന്നിവരൊപ്പം ഗ്ലോസ്ടരില്‍ ആണു താമസിക്കുന്നത്. ഫോബ്മയുടെ ഈ പ്രവര്‍ത്തന വര്‍ഷത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (PRO ) സ്ഥാനവും അജിമോന്‍ ഇടക്കരയെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്.
ലീഡ്‌സ് സ്വദേശിയായ ഉമ്മന്‍ ഐസക്ക് (പ്രസിഡണ്ട്), വോകിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധി സോണി ജോര്‍ജ് , സ്റ്റോക് ഓണ്‍ ട്രെന്റ് എം എഫ് സീ എ പ്രതിനിധി ജാന്‍സി തോമസ് (വൈസ് പ്രസിഡന്റുമാര്‍) , ഇപ്‌സവിച് കേരള സപ്പ്‌ലിമെന്റരി സ്‌കൂള്‍ പ്രതിനിധി ടോമി സെബാസ്‌റ്യന്‍ (ജനറല്‍ സെക്രട്ടറി) ന്യൂ ക്യാസില്‍ അണ്ടര്‍ ലൈം സ്വദേശി ജോസ് കെ പോള്‍ (ട്രെഷറര്‍) എന്നിവര്‍ ഏപ്രില്‍ പന്ത്രണ്ടിന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തന്നെ തിരഞ്ഞെടുക്കപെട്ടിരുന്നു. യൂകെ മലയാളികള്‍ക്കിടയിലും നാട്ടിലും വര്‍ഷങ്ങളുടെ സംഘടന പരിചയവും പ്രവര്‍ത്തന പരിചയവും ഉള്ള ഉമ്മന്‍ ഐസ്സക് ഫോബ്മയുടെ സ്ഥാപക വൈസ് പ്രസിഡന്റു ആണു . ചെംസ് ഫോര്‍ഡില്‍ താമസിക്കുന്ന ടോമി സെബാസ്‌റ്യന്‍ കഴിഞ്ഞ പതിനാറു വര്‍ഷങ്ങളായി കുട്ടികകുടെ വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുക ആണു. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇപ്‌സ് വിച്ചില്‍ മലയാളികള്‍ക്ക് വേണ്ടി ആദ്യ സപ്ലിമ്‌നെറ്റരി സ്‌കൂള്‍ സ്ഥാപിക്കപെട്ടത് നിസ്വര്‍ത്ഥ മതിയായ ടോമി സെബാസ്റ്റ്യന്റെ നേതൃത്ത്വത്തില്‍ ആയിരുന്നു. ഫോബ്മ ചില്‍ഡ്രന്‍ & യൂത്ത് വിഭാഗത്തിന്റെ ആദ്യ കോര്‍ഡിനേറ്റരും ഫോബ്മയുടെ നിലവിലുള്ള ആറോളം സപ്ലിമെന്റരി സ്‌കൂളുകളുടെ സ്ഥാപകനും ഫോബ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി ആയ ടോമി സെബാസ്‌റ്യന്‍ തന്നെ ആണു. കഴിഞ്ഞ പ്രവര്‍ത്തന വര്ഷം ഫോബ്മ ജോയിന്റ് സെക്രടറി ആയി നിസ്തുല പ്രകടനം കാഴ വച്ച ജാന്‍സി തോമസ് ആണു ഈ വര്‍ഷത്തെ ഫോബ്മ ലേഡി വൈസ് പ്രസിഡന്റ് . ഫോബ്മ കലോത്സവത്തിലെ ആദ്യ കലാതിലകവും കഴിഞ്ഞ കുറ വര്‍ഷങ്ങളായി യൂകെ യിലെ വേദികളില്‍ നിറഞ്ഞു നില്ക്കുന്ന യുവ നര്‍ത്തകിയുമായ ജനീറ്റ തോമസിന്റെ അമ്മയും നല്ല ഒരു സംഘാടക പ്രതിഭയുമാനു ജാന്‍സി തോമസ്. വിസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ട വോക്കിങ്ങ് മലയാളി കള്‍ച്ചരല്‍ അസോസിയേഷന്‍ പ്രതിനിധിയും കോഴിക്കോട് സ്വദേശിയുമായ സോണി ജോര്‍ജ് ഫോബ്മ നേതൃ നിരയിലെ പുതുമുഖമാണ്. ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷനിലും ഷാര്‍ജ ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെയും നേതൃ നിരയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സോണി ഫോബ്മയ്ക്കു ഒരു മുതല്‍ കൂട്ട് തന്നെയാണു. ട്രഷ്രര്‍ ആയി സ്ഥാനമെറ്റിരിക്കുന്ന ജോസ് കെ പോള്‍ എറണാകുളം ചെറായീ സ്വദേശീയും നാട്ടില്‍ റവന്യൂ വകുപ്പിലെ ജോലിക്കാരനുമാണു. നല്ലയോരി സംഘാടകനും കോളേജ് അധ്യാപകനുമായിരുന്ന ജോസ് ഭാര്യ വിദ്യ, മക്കള്‍ റോസാന്‍, യോഹാന്‍ എന്നിവരൊപ്പം ന്യൂ കാസില്‍ അണ്ടര്‍ ലൈമില്‍ ആണു താമസം.
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്റെ സ്ഥാപക നേതാവും നല്ലയൊരു സംഘാടക പ്രതിഭയും മികച്ച saamoohya പ്രവര്‍ത്തകനുമായ ആലുവ സ്വദേശി മാത്യൂ കുരീക്കല്‍ ആണ് ഇന്നലെ തിരഞ്ഞെടുക്കപെട്ട ഫോബ്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാള്‍. സൗതെന്‍ഡ് ഓണ്‍ സീയിലെ മലയാളികളുടെ ഇടയിലെ നിര സാന്നിധ്യമായ സനിധ തോമസ് ആണ് ഫോബ്മയുടെ ലേഡി ജോയിന്റ് സെക്രട്ടറി. കര്‍ണാട്ടിക് സംഗീതം അഭ്യസിച്ചിട്ടുള്ള സനിധ നല്ല ഒരു നര്‍ത്തകിയും അഭിനേത്രിയുമാണു. സൗതെന്‍ഡ് ഓണ്‍ സീ താളം ഫാമിലി ക്ലബ്ബിന്റെ സെക്രട്ടറി ആയിരുന്ന തോമസ് കുറ്റിക്കാടന്‍ ആണ് സനിധയുടെ ഭര്‍ത്താവ്. ഹന്നാ, അഷര്‍ എന്നീവരാണ് മക്കള്‍. ഫോബമ്യിലെ ഏറ്റവും വലിയ അംഗ സംഘടനകളില്‍ ഒന്നായ ഓക്‌സ്മാസ് എന്നറിയപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം പ്രതിനിധി പ്രമോദ് കുമരകം ആണ് ഇന്നലെ തിരഞ്ഞെടുക്കപെട്ട ഒരു കമ്മിറ്റി അംഗം. കുമരകം സംഗമം പ്രസിഡ്‌നറ്റും SNDP ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ കണ്‍ വീനര്, സേവനം യൂകെ കമ്മിറ്റി അംഗം എന്നിങ്ങനെ ഒട്ടേറെ നിലകളില്‍ പ്രവര്ത്തിക്കുന്ന പ്രമോദ് നല്ലയൊരു ഗായകനും അഭിനേതാവുമാണു. ഭാര്യ ഷിനു പ്രമോദ്, മക്കളായ കാവ്യ, കീര്ത്തി എന്നിവരും കലാ രംഗത്തും സാമൂഹ്യ രംഗത്തും സജീവമാണ്. ഫോബ്മ ദേശീയ ഭരണ സമിതിയിലെ മറ്റൊരു പുതുമുഖം ആയ ജിബി വര്‍ഗീസ് നോട്ടിങ്ഹാം മുദ്ര ആര്ട്‌സ് പ്രതിനിധിയും മുദ്രയുടെ സ്ഥാപക നേതാകളില്‍ ഒരാളുമാണ്. സ്വാന്‍സീ മലയാളെ കള്‍ച്ചറല്‍ അസോസിയേഷന്‍, സ്വാന്‍സീ യൂക്കേ കെ സീ എ എന്നിവയുടെ സ്ഥാപക പ്രസിഡന്റും ഫോബ്മ സ്വാന്‍സീ റീജിയണല്‍ കോര്‍ഡിനെറ്റരും ആയിരുന്നു എം സീ ജോര്‍ജ് (ജോര്‍ജ് മൂലേ പറമ്പില്‍) ആണ് ഫോബ്മ നേതൃനിരയില്‍ ചേര്‍ന്ന മറ്റൊരു പ്രഗത്ഭന്‍. വര്‍ഷങ്ങളുടെ കറയില്ലാത്ത നിസ്തുല സാമൂഹ്യ പ്രവര്‍ത്തന പരിചയമുള്ള ഇവരെല്ലാവരും ഫോബ്മയുടെ മുന്നോട്ടുള്ള പ്രയാണത്തിനു ആക്കം കൂട്ടും എന്നതില്‍ സംശയമില്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല