1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015


അജിമോന്‍ ഇടക്കര

ഫോബ്മയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ സാഹിത്യ മത്സരങ്ങള്‍ക്ക് അടുത്ത മാസം രണ്ടാം തിയതി വരെ സൃഷ്ടികള്‍ അയയ്ക്കാവുന്നതാണ്. കവിത, കഥ, ലേഖനം, യാത്രാ വിവരണം എന്നീ ഇനങ്ങള്‍ സബ് ജൂനിയര്‍ (ഇയര്‍ 6 വരെ), ജൂനിയര്‍ (ഇയര്‍ 7 മുതല്‍ ഇയര്‍ 11 വരെ), സീനിയര്‍ (ഇയര്‍ 12 മുതല്‍ മുകളിലേയ്ക്കുള്ളവര്‍) എന്നീ മൂന്നു വിഭാഗങ്ങളില്‍, ആയിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. ഇംഗ്ലീഷിലും മലയാളത്തിലും എല്ലാ ഇനങ്ങള്‍ക്കും, മൂന്നു വിഭാഗത്തിലും വേറെ വേറെ മത്സരങ്ങള്‍ ആയിരിക്കും. ജാതി മത ദേശ പ്രായ സംഘടന ഭേദമെന്യേ, യൂക്കെ മലയാളികളായ ആര്‍ക്കും ഫോബ്മയുടെ സാഹിത്യ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ സാഹിത്യ കൃതികള്‍ literature.fobma@gmail.com എന്ന ഈ മെയിലില്‍ ആണ് അയക്കേണ്ടത്.

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച് ഫെബ്രുവരി 22 നു ക്ലോസ് ചെയ്ത അതേ സാഹിത്യ മത്സരം തന്നെയാണു ഇപ്പോള്‍ ഒരിക്കല്‍ കൂടി ഫോബ്മ നടത്തുന്നത്. അത് കൊണ്ടു ജനുവരി ഫെബ്രുവരി മാസങ്ങളില്‍ സൃഷ്ടികള്‍ അയച്ചവര്‍ വീണ്ടും അയയ്‌ക്കേണ്ടതില്ലാ. പഴയ സൃഷ്ടികള്‍ പിന്‍വലിച്ച് പുതിയവ അയക്കണമെങ്കില്‍ മുന്കൂട്ടി അറിയിച്ചതിന് ശേഷം ചെയ്യാവുന്നതാണ്. ഇത് വരെ മത്സര സൃഷ്ടികള്‍ അയച്ച മുഴുവന്‍ ആളുകള്‍ക്കും സൃഷ്ടികള്‍ കൈപറ്റിയതായും വീണ്ടും അയയ്‌ക്കേണ്ട ആവശ്യം ഇല്ലാ എന്നുമുള്ള അറിയിപ്പ് ഇക്കഴിഞ്ഞ ആഴ്ച ഈ മെയില്‍ വഴി നല്കിയിട്ടുണ്ട് . സൃഷ്ടികള്‍ അയച്ച ആര്‍ക്കെങ്കിലും ഈ അറിയിപ്പ് ഇക്കഴിഞ്ഞ ആഴ്ച ഫോബ്മ സാഹിത്യ വിഭാഗത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെങ്കില്‍ വീണ്ടും മത്സര സൃഷ്ടികള്‍ അയയ്‌ക്കേണ്ടതാണു. ഫോബ്മയുടെ ദേശീയ കമ്മിറ്റിയില്‍ ഉണ്ടായ ചില അസ്വാരസ്യങ്ങളും അനിശ്ചിതത്വങ്ങളും കാരണം മുന്‍ കമ്മിറ്റിക്ക് വിധിനിര്‍ണ്ണയം നടത്തി മത്സരം പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോയതു കൊണ്ടാണു നേരത്തെ അവസരം ലഭിക്കാതെ പോയവരെ കൂടി ഉള്‍പ്പെടുത്തികൊണ്ടു വീണ്ടും സാഹിത്യ മത്സരങ്ങള്‍ നടത്തുവാന്‍ ഫോബ്മ സാഹിത്യ വിഭാഗം തീരുമാനം എടുത്തത്.

ജന്മം കൊണ്ടു അധിക നാള്‍ കഴിയും മുന്‍പേ, ഫോബ്മ കഴിഞ്ഞ വര്‍ഷം നടത്തിയ സാഹിത്യ മത്സരവും പ്രശസ്ത സിനിമ നടന്‍ പത്മശ്രീ മധുവിനെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സമ്മാന ദാനവും യൂക്കെ മലയാളികള്‍ക്ക് ഒരു നവ്യാനുഭവം ആയിരുന്നു. യൂക്കെ മലയാളികള്‍ക്കിടയില്‍ സമഗ്രവും വിപുലവുമായ ഒരു സാഹിത്യ മത്സരം ആദ്യമായി സംഘടിപ്പിച്ചതും ഫോബ്മ ആണ്. ഈ വര്‍ഷത്തെ സാഹിത്യ മത്സര വിജയികളെ അനുമോദിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്കുന്നതിനുമായി ഫോബ്മ മറ്റൊരു മെഗാ പരിപാടി തന്നെ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ് .

സാഹിത്യ മത്സരത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി കവിത, കഥ, ലേഖനം, യാത്രാ വിവരണം എന്നിവയാണു മത്സര ഇനങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ മത്സരങ്ങള്‍ ആയിരിക്കും. ഒരേ വ്യക്തിക്ക് രണ്ടു ഭാഷകളിലും മത്സരിക്കുന്നതിന് കഴിയും. സ്വച്ഛന്ദമായ ഭാവനയും രചനാസ്വാതന്ത്ര്യവും അനുവദിക്കുന്നതിനായീ കഥ കവിത ഇനങ്ങള്‍ക്ക് ഇത്തവണ പ്രത്യേകം വിഷയങ്ങള്‍ നല്‍കുന്നില്ലാ. എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചു നീതി പൂര്‍വ്വം വിധി നിര്‍ണ്ണയം നടത്തുന്നതിനായി ലേഖനരചന താഴെ തന്നിരിക്കുന്ന വിഷയങ്ങള്‍ അനുസരിച്ചു തന്നെ ആയിരിക്കണം.

1. Sub Juniors – മറക്കാനാവാത്ത ഒരു ക്രിസ്തുമസ് ആഘോഷം (An unforgettable Christmas Celebration ).
2. Juniors എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയും അതിന്റെ കാരണങ്ങളും ( The Person, who influenced me the most and the reasons for that ).
3. Seniors ജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഗുണ ദോഷങ്ങളും. (The influence of Social Media in our life and its merits & demerits).

ജൂണ്‍മാസം രണ്ടാം തീയതി വരെയുള്ള കാലാവധിയാണ് മത്സരത്തിനുള്ള ഇനങ്ങള്‍ സ്വീകരിക്കുന്ന സമയം. കഥകളും ലേഖനങ്ങളും പരമാവധി 1500 വാക്കുകള്‍ ഉള്ളവയും കവിതകള്‍ 40 വരികളില്‍ കൂടാന്‍ പാടില്ലാത്തതുമാണ്. ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകള്‍ക്കും ഈ നിബന്ധന ബാധകമാണ്. മത്സരത്തിനു സൃഷ്ടികള്‍ അയയ്ക്കുമ്പോള്‍ അതിനോടൊപ്പം നിശ്ചിത അപേക്ഷ ഫോം കൂടി കൂടിപൂരിപ്പിച്ചയച്ചിരിക്കണം. അപേക്ഷ ഫോം, മത്സര നിയമാവലി എന്നിവ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുകയോ linfo.fobma@gmail.com എന്ന ഈമെയിലില്‍ കൂടി ആവശ്യപ്പെടുകയോ ചെയ്യാവുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പൂരിപ്പിക്കേണ്ട അപേക്ഷയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
http://fobma.org/wpcontent/uploads/2014/07/FOBMACHRISTMASNEWYEARLITERARYCOMPETITIONENTRYFORM.pdf

സാഹിത്യ മത്സര നിയമാവലിയും മറ്റു വിശദാംശങ്ങാള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക (Please read closing date as 2n June 2015) on this link.
http://fobma.org/christmasnewyearliterarycompetition20142015/

പൂരിപ്പിച്ച അപേക്ഷ ഫോം, മത്സരത്തിനുള്ള സൃഷ്ടികള്‍, മത്സരാര്‍ത്ഥിയുടെ വ്യക്തവും പുതിയതുമായ ഒരു ഫോട്ടോ എന്നിവ literature.fobma@gmail.com എന്ന ഈ മെയിലിലേക്കാണു ജൂണ്‍മാസം രണ്ടാം തിയതിക്ക് മുന്‍പേ അയയ്‌ക്കേണ്ടത് .

സ്‌കൂള്‍ പഠനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന ഇയര്‍ ഗ്രൂപ്പ് ആനുസരിച്ചാണു സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത് . ഇയര്‍ 6 വരെയുള്ള കുട്ടികള്‍ സബ് ജൂനിയര്‍ വിഭാഗമായിരിക്കും . ഇയര്‍ 7 മുതല്‍ ഇയര്‍ 11 വരെയുള്ള കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തിലും ഇയര്‍ 12 മുതല്‍ മുകളിലേയ്ക്കുള്ള എല്ലാവരും സീനിയര്‍ വിഭാഗത്തിലും ആവും മത്സരിക്കുക .

ഫോബ്മ സാഹിത്യ മത്സരത്തിനയക്കുന്ന സൃഷ്ടികള്‍ ഫോബ്മയുടെ ഈ മാഗസിനിലും മറ്റു ഫോബ്മ അനുബന്ധ പ്രസിദ്ധീകരണങ്ങളിലും ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശം ഫോബ്മയ്ക്കു ഉണ്ടായിരിക്കുന്നതാണ്. അത് പോലെ തന്നെ രചനകള്‍ നേരത്തേ പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്. മത്സര രചനകള്‍ ഗൂഗിള്‍ യൂണികോഡ് കൊണ്ടു നേരിട്ടു ഈ മെയില്‍ മാറ്റര്‍ ആയി ടൈപ്പ് ചെയ്‌തോ അല്ലെങ്കില്‍ അതേ രീതിയില്‍ ടൈപ്പ് ചെയ്ത് മൈക്രോ സോഫ്റ്റ് വേര്‍ഡ് ഫോര്‍മാറ്റിലൊ പീ ഡി എഫ് ആയോ പേപ്പറില്‍ വൃത്തിയായി എഴുതി സ്‌കാന്‍ ചെയ്‌തോ അയയ്ക്കാവുന്നതാണ് . വായിക്കാനും അര്‍ത്ഥം ഗ്രഹിക്കുവാനും പറ്റാത്ത തരത്തില്‍ അക്ഷര പിശകുള്ള സൃഷ്ടികള്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കപെടും. രചനകള്‍ അയച്ചു രണ്ടു ദിവസം കഴിഞ്ഞിട്ടും കിട്ടിയതായി മറുപടി ലഭിച്ചില്ലെങ്കില്‍ മാത്രം ഫോബ്മ ടീം അംഗങ്ങളെ അന്വേഷണങ്ങള്‍ക്കായി കോണ്ടാക്റ്റ് ചെയ്താല്‍ മതിയാവും. literature.fobma@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന സൃഷ്ടികള്‍ മാത്രമേ മത്സരത്തിനു പരിഗണിക്കപെടുകയുള്ളൂ.

മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുf, ഫോബ്മ സാഹിത്യ വിഭാഗം കോര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് – (literature.fobma@gmail.com)
ഫോബ്മ പ്രസിഡന്റ് ഐസ്സക് ഉമ്മന്‍ ഫോണ്: 077 7723 24510
, ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ ഫോണ്
: 077 6665 5697 എന്നിവരെയോ info.fobma@gmail.com എന്ന ഈ മെയിലിലോ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്. Website : WWW.FOBMA.ORG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.