1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

അജിമോന്‍ ഇടക്കര

നാടകാചാര്യനും മലയാളസാഹിത്യ കുലപതിയുമായ പത്മഭൂഷന്‍ കാവാലം നാരായണപണിക്കരുടെ മഹനീയസാന്നിദ്ധ്യംകൊണ്ടു അനുഗ്രഹീതമാകുവാന്‍ ‘സര്‍ഗ്ഗം 2015’ ഒരുങ്ങിക്കഴിഞ്ഞു. ഫോബ്മയുടെ നേതൃത്വത്തില്‍നടത്തിയ സാഹിത്യമത്സരത്തിന്റെ വിജയികളാണു മലയാളസാഹിത്യനഭസ്സില്‍ ഗുരുസ്ഥാനീയനായ കാവാലത്തിന്റെ കൈയ്യില്‍നിന്നുംഅവാര്‍ഡ് വാങ്ങുക എന്ന അസുലഭമുഹൂര്‍ത്തവും കാത്ത് ഒരുങ്ങിയിരിക്കുന്നത്. സമ്മാനദാനം ഏഴുത്തിനിരുത്ത് , എന്നീചടങ്ങുകള്‍ക്ക് പുറമേ, യൂകെയിലെതന്നെ പ്രഗത്ഭരായ കലാകാരന്മാരെ ഉള്‍പ്പെടുത്തികൊണ്ടുള്ള മൂന്നുമണിക്കൂര്‍ നീണ്ടുനില്ക്കുന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച (ജൂണ് 21 ) ഉച്ചയ്ക്ക് 12 ന് ബര്‍മ്മിങ്ങ്ഹാം സെന്റ്ഗയില്‍സ് ചര്‍ച്ച്ഹാളില്‍വച്ചായിരിക്കും അവാര്ഡ് സെറിമണി നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തുന്നതിനു വേണ്ടിയാണ്,മിഡ് ലാന്‍ഡ്‌സിലെ ബര്‍മിങ്ങ്ഹാം തന്നെ വേദിയാക്കിയിരിക്കുന്നത്. ഫോബ്മ അംഗമായ ജയന്‍ ക്ലബ് ബര്‍മിങ്ങ്ഹാം ആണു ഫോബ്മയ്ക്കുവേണ്ടി സാഹിത്യോല്‍സവത്തിനു വേദിയൊരുക്കുന്നത്. മലയാളത്തിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സാഹിത്യകാരന്മാരില്‍ ഏറ്റവും മുതിര്‍ന്ന ഈ ഗുരുസ്ഥാനീയന്റെ സവിധത്തില്‍ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കുന്നതിനും അന്നേ ദിവസം ഫോബ്മ അവസരമൊരുക്കുന്നതായിരിക്കും. മുന്കൂട്ടി പേരു രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിക്കുന്ന ഏതാനും കുട്ടികള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു അസുലഭ ഭാഗ്യം ആയിരിക്കും ഇത്. കേരളത്തെയും നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും സ്വന്തം മാതൃ ഭാഷയേയും സ്‌നേഹിക്കുന്ന മാതാ പിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിന്റെ വിദ്യാരംഭം ഈ പ്രതിഭ ധനന്റെ സാനിധ്യത്തില്‍ നടത്തണം എന്ന ആഗ്രഹമുണ്ടെങ്കില്‍ എത്രയും വേഗം ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയിലില്‍ ബന്ധപ്പെടുക. ആദ്യം അപേക്ഷിക്കുന്ന ഏതാനും കുട്ടികള്‍ക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളൂ.

അറുപതുകളുടെ മദ്ധ്യത്തില്‍ കേരളം സാക്ഷ്യം വഹിച്ച തനതു നാടക വേദിയുടെ നാന്ദിയുമായി ബന്ധപ്പെട്ടാണ് കാവാലം നാരായണ പണിക്കര്‍ കലാ സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധിക്കപെട്ടു തുടങ്ങിയത്. നാടോടി അനുഷ്ഠാന സംസ്‌കൃത കലകളുടെ സമന്വയം കൊണ്ടും താളബദ്ധമായ , നിഷ്ഠയുള്ള ശരീര ഭാഷയുടെ പ്രയോഗം കൊണ്ടും ഭാഷാ സ്വാധീനത്തിന്റെയും വേദിയുടേയും കടമ്പകള്‍ മറികടന്നു കൊണ്ട്, നാടകങ്ങളുടെ രംഗാവിഷ്‌ക്കാരം സ്വയം ചെയ്തു തുടങ്ങിയപ്പോള്‍ അവതരണ അഭിനയ സങ്കേതങ്ങളിലെ മൗലികത ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു .കവി, നാടക രചയിതാവ്, സിനിമ നാടക സംവിധായകന്‍, സിനിമാ ഗാന രചയിതാവ്, എന്നിങ്ങനെ ബഹുമുഖ പ്രതിഭ വിലാസിതനായ കാവാലത്തിനെ പത്മഭൂഷന്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, മികച്ച ഗാനരചയിതാവിനുള്ള കേരള സ്‌റ്റേറ്റ് അവാര്‍ഡ്, ഏഷ്യാ വിഷന്‍ അവാര്‍ഡ്, വനിതാ അവാര്‍ഡ്, എന്നിങ്ങനെ അസംഖ്യം പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.