2013 ഒക്ടോബര്‍ മാസം രൂപം കൊണ്ട ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് മലയാളി അസോസിയേഷന്‍സ് എന്ന ഫോബ്മയുടെ ആദ്യ ജനകീയ വാര്‍ഷിക പൊതുയോഗം ഈ വരുന്ന മാര്‍ച്ച് പതിനഞ്ച് ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ബര്‍മിങ്ങ്ഹാം സെന്റ് തോമസ് മൂര്‍ ചര്‍ച്ച് ഹാളില്‍ വച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതായിരിക്കും. ഫോബ്മയുടെ അംഗങ്ങള്‍ക്ക് വാര്‍ഷിക പൊതുയോഗ നോട്ടീസ് ഫെബ്രുവരി 12 നു തന്നെ ഇമെയില്‍ ചെയ്തിരുന്നതായി ഫോബ്മ ജനറല്‍ സെക്രട്ടറി അജിമോന്‍ ഇടക്കര അറിയിച്ചു. പ്രസിഡന്റ് അജിത് പാലിയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ സെക്രട്ടറി അജിമോന്‍ ഇടക്കര വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, നാഷണല്‍ കമ്മിറ്റി ട്രഷററും അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റും ആയ കിരണ്‍ ജോസഫ് ഫോബ്മയുടെ ഇത് വരെയുള്ള വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുന്നതായിരിക്കും. കലാ കായിക സാഹിത്യ വിഭാഗങ്ങളുടെയും ചില്‍ഡ്രന്‍ & യൂത്ത് വിഭാഗത്തിന്റെയും കോര്‍ഡിനേറ്റര്‍സ് അതാതു വിഭാഗങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. അടുത്ത പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും പൊതുയോഗത്തിലെ പ്രധാന അജണ്ട ആണു. പുറത്തു നിന്നുള്ള ചില സ്ഥാപിത താല്പര്യക്കാരുടേ കൈകടത്തലുകളും അതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര അസ്വസ്ഥതകളും പൊതുയോഗം അവലോകനം ചെയ്യുകയും ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ഉചിത തീരുമാനങ്ങള്‍ ജനാധിപത്യ പരമായി എടുക്കുന്നതുമായിരിക്കും.
ലെസ്റ്റര്‍ കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച കരടു ഭരണഘടനയില്‍ കാലോചിതമായി വേണ്ട മാറ്റങ്ങള്‍ വരുത്തി ഫോബ്മയുടെ ഔദ്യോഗിക ഭരണഘടന രൂപവല്ക്കരണ ചര്‍ച്ചകളും പൊതുയോഗത്തില്‍ ഉണ്ടാകും . അസോസിയേഷനുകള്‍ക്കും വ്യക്തികള്‍ക്കും ഒരു പോലെ അംഗത്വം നല്കുന്ന ഒരു പ്രസ്ഥാനമാണു ഫോബ്മ . ഫോബ്മയുമായി സഹകരിച്ചു കൊണ്ടിരിക്കുന്ന എല്ലാവരേയും പൊതുയോഗത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഫോബ്മ കരടു ഭരണഘടന അനുസരിച്ച് റീജിയണല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ഒരു പൂര്‍ണ്ണമായ നാഷണല്‍ കൌണ്‍സില്‍ നിലവില്‍ ഇല്ലാത്തതു കൊണ്ടും , വളര്‍ച്ചയുടെ ശൈശവദശയില്‍ മാത്രം എത്തി നില്ക്കുന്നത് കൊണ്ടും ഇത്തവണ ഓരോ അംഗ അസോസിയേഷനുകളിലേയും മൂന്നു ഫോബ്മ പ്രതിനിധികള്‍ക്കും പൊതുയോഗത്തില്‍ വോട്ടവകാശം നല്കാം എന്നാണു നിലവിലെ നാഷണല്‍ തീരുമാനിച്ച് പൊതുയോഗ നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും അധികാര കൈമാറ്റവും സംബന്ധിച്ച് ചില ബാഹ്യ ശക്തികളുടെ ഇടപെടലുകലുകള്‍ മൂലം ഉണ്ടായ ആശയകുഴപ്പങ്ങളുടെ തുടര്‍ച്ചയായി നാഷണല്‍ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും രാജി വച്ചിരിക്കുന്നത് കൊണ്ടു ഇപ്പോഴത്തെ നിലയില്‍ നാഷണല്‍ കമ്മിറ്റിക്ക് സംഘടന പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച പൊതുയോഗ ദിവസം അടുത്തിരിക്കുന്നത് കൊണ്ട് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പരിപാടികളുമായി ബന്ധപെട്ട കാര്യങ്ങളും പൊതുയോഗത്തിന്റെ അനുമതിയോടു കൂടി മാത്രം മുന്നോട്ടു കൊണ്ടുപോകാം എന്നും തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിധ ജനാധിപത്യ മര്യാദകളും പൊതുയോഗത്തിന്റെ പരിപൂര്‍ണ്ണ അനുമതിയോടും പിന്തുണയോടും കൂടി പൂര്‍വ്വാധികം ഭംഗിയില്‍ സംഘടന പ്രവര്‍ത്തനം സുതാര്യമായും കാര്യക്ഷമമാവും മുന്നോട്ടു കൊണ്ടു പോകുവാന്‍ എല്ലാ അംഗങ്ങളുടെയും വിലയേറിയ സാന്നിദ്ധ്യവും സഹകരണവും ഫോബ്മയ്ക്കു അത്യാവശ്യമാണ് എന്ന് സെക്രട്ടറി പ്രത്രകുറിപ്പില്‍ അറിയിച്ചു.
AGM Venue: St. Thomas More Church Hall, Horse Shoes Lane,
Sheldon, Birmingham B26 3HU
> Time : 1 PM to 6 PM
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല