സ്വന്തം ലേഖകന്‍: ജയലളിതയുടെ ഭരണത്തെ പാട്ടിലൂടെ വിമര്‍ശിച്ചു, നാടന്‍പാട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മക്കള്‍ കലൈ ഇളക്കിയ കഴകം ( ജനകീയ കലാസാഹിത്യ വേദി) സ്ഥാപകനും നാടന്‍പാട്ട് കാലാകാരനും ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കോവാന്‍ എന്ന ശിവദാസിനെയാണ് മുഖ്യമന്ത്രിരെ വിമര്‍ശിച്ചതിന് അറസ്റ്റ് ചെയ്തത്.
കോവന്റെ അറസ്റ്റ് തമിഴ്‌നാടിനെ മാത്രമല്ല ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോ വ്യക്തിയേയുമാണ് ഞെട്ടിച്ചത്. ജയലളിത സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചതിനാണ് കോവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയത്.
തെരുവ് നാടകങ്ങള്‍ക്ക് വേണ്ടി കോവന്‍ എഴുതിയ രണ്ട് പാട്ടുകളാണ് ഒക്ടോബര്‍ ആദ്യ വാരത്തോടെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. പാട്ടുകളില്‍ ഒന്ന് ജയലളിത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നതാണ്. മറ്റൊരു പാട്ട് ജയലളിതയെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നതാണ്.
കൊവന്റെ അറസ്റ്റിനെതിരെ രാജ്യമെങ്ങും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയിലും ഒട്ടേറെ പേര്‍ കോവനെ വിട്ടയക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല