ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത ഭവനങ്ങള്‍ ചുരുക്കമാണ്. ആദ്യകാലങ്ങളില്‍ പരിഷ്കാരങ്ങളുടെ ചിഹ്ന്മായിരുന്നു അതെങ്കില്‍ ഇന്നത് ഒരു ആവശ്യവസ്തുവാണ് തിരക്ക് പിടിച്ച ജീവിതമാണ് ഇതിന് പ്രധാന കാരണങ്ങളില്‍ ഒന്ന്. ഭക്ഷണം മനുഷ്യന് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായതിനാല്‍ തിരക്കിനിടയില്‍ അത് വേണ്ട വിധത്തില്‍ പാചകം ചെയ്തു ജോലിക്ക് പോകാന്‍ പറ്റാതയായി ഈ ഒരു സാഹചര്യത്തില്‍ ഫ്രിഡ്ജ് നമ്മുടെ ജീവിതത്തില്‍ അതിന്റേതായ സ്ഥാനം കണ്ടെത്തി. പല ദിവസങ്ങളിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ നമ്മള്‍ ഫ്രിട്ജിനെ ആശ്രയിച്ചു. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ ചില വസ്തുക്കള്‍ ഉണ്ട് അവയെ കുറിച്ച് പറയാം…
നമ്മള്‍ കടയില്‍ നിന്ന് വാങ്ങുന്ന എല്ലാ ഫ്രഷ് ഭക്ഷണങ്ങളും ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ല. തക്കാളി ഫ്രിഡ്ജില്‍ വച്ചാല്‍ അവയുടെ കോശഘടന തകരുന്നു, അവയുടെ മണം നഷ്ടപ്പെടുന്നു. ഈര്‍പ്പം, ചൂട് എന്നിവയില്‍ നിന്നും അകെലെയായിരിക്കണം തക്കാളി സൂക്ഷിക്കേണ്ടത്. നമ്മള്‍ സാധാരണ കബോര്‍ഡില്‍ വയ്ക്കുന്ന സവാള ഫ്രിഡ്ജിലാണ് സൂക്ഷിക്കേണ്ടത്. കോശങ്ങളാല്‍ വേര്‍തിരിക്കപെട്ട എന്‍സൈമുകളും ആസിഡുകളും സവാളയില്‍ ഉണ്ട്. അന്തരീക്ഷോഷ്മാവില്‍ അവ മുറിക്കുമ്പോള്‍ ഇവ കൂടിച്ചേര്‍ന്നു കണ്ണില്‍ നിന്നും വെള്ളം ഉണ്ടാക്കുന്ന ഒരു ഗ്യാസ് ഉണ്ടാക്കുന്നു. എന്‍സൈമുകളെ നിര്ജീവിപ്പിക്കാനായി സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതാണ്.
നാരങ്ങ വര്‍ഗത്തിലുള്ള പഴങ്ങള്‍ നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അവയുടെ പുറം തോട് കട്ടിയായിതീരുന്നു. അകം ഉണങ്ങുകയും പഴുക്കാന്‍ സാധിക്കാതാവുകയും ചെയ്യുന്നു. അന്തരീക്ഷോഷ്മാവില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ നീര് കിട്ടുകയും മണം നഷ്ടപെടാതിരിക്കുകയും ചെയ്യും. നിലക്കടല ജാം, സോസ് എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഇവയിലെല്ലാം വിനാഗിരി, ഷുഗര്‍ തുടങ്ങിയ പ്രിസര്‍വേറ്റീവ്വുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവയുടെ ലേബലില്‍ ഫ്രിഡ്ജില്‍ വക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ വയ്ക്കുക തന്നെ വേണം.
ബ്രെഡ് ഫ്രിഡ്ജില്‍ വച്ചാല്‍ അവ വളരെ പെട്ടന്ന്പുതുമ നഷ്ടപ്പെട്ട് ഉണങ്ങിപോകും. സ്റ്റാര്‍ച് തന്മാത്രകള്‍ ഉണ്ടാകുന്നത്മൂലമാണിത്. എന്നാല്‍ ഫ്രീസറില്‍ വക്കുന്നത് കുഴപ്പമില്ല. റോസ്മേരി, മല്ലിയില എന്നിവ ഫ്രിഡ്ജില്‍ വക്കുന്നത് നല്ലതാണ്. എന്നാല്‍ ബേസില്‍ ഇലകള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അവ കറുക്കാന്‍ സാധ്യത ഉണ്ട്. അവയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എതിലീന്‍ ഗ്യാസ് അതിനുള്ളിലിരുന്നു സാന്ദ്രത കൂടുന്നത് കൊണ്ടാണ് അവ പെട്ടാണ് ചീത്തയാകുന്നത്. ജനല്പടിയില്‍ സൂക്ഷിച്ചാല്‍ ബേസില്‍ കേട് കൂടാതെ ഇരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല