1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാത്ത മനുഷ്യരില്ല. എന്നാല്‍ ആഹാരത്തിന്റെ കാര്യത്തില്‍ ഇത്രയും ശ്രദ്ധയുള്ള മനുഷ്യര്‍തന്നെയാണ് യാതൊരു പരിഗണനയുമില്ലാതെ വാരിവലിച്ച് ആഹാരങ്ങള്‍ കഴിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കൂട്ടരാണ് കൊഴുപ്പ്. ഹൃദ്രോഗത്തിനുപോലും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്ന ഒരു വില്ലന്‍താരമാണ് കൊഴുപ്പ്.

എന്തൊക്കെ ശ്രദ്ധയുണ്ടെങ്കിലും കൊഴുപ്പിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ഏറെ ദോഷമായി ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടുന്ന ആഹാരസാധനങ്ങളെ തിരിച്ചറിയുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് ഗവേഷകരും ആരോഗ്യരംഗത്തെ വിദഗ്ദരും അഭിപ്രായപ്പെടുന്നത്. സാധാരണഗതിയില്‍ ഇറച്ചി ഒഴിവാക്കിയാല്‍ കൊഴുപ്പ് ഇല്ലാതാക്കാമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ല, ഇറച്ചിയെക്കാള്‍ കൊഴുപ്പുള്ള പല സാധനങ്ങളുമുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ചിലതരം കറികള്‍, ചോക്ക്ലേറ്റ്, പോപ്പ്കോണ്‍, മില്‍ക്ക് ഷേക്ക്, മക്രോണി പാല്‍ക്കട്ടി തുടങ്ങിയ സാധനങ്ങളെല്ലാം നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അംശം കൂട്ടുന്നവയാണ്. എന്നാല്‍ മുട്ട, ചെമ്മീന്‍ എന്നിവ കൊഴുപ്പിനെ നിയന്ത്രിക്കുന്നവയാണ്. നിങ്ങളുടെ ആഹാരരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍പ്പോലും കൊഴുപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്.

അതുപോലെതന്നെ ചെറിയ മാറ്റങ്ങള്‍ക്കൊണ്ട് കൊഴുപ്പിനെ നിയന്ത്രിക്കാനും സാധിക്കും. നിശ്ചിത ഇടവേളകളില്‍ കൃത്യമായി കൊഴുപ്പിന്റെ അളവ് പരിശോധിക്കണമെന്നാണ് വിദഗ്ദര്‍ വെളിപ്പെടുത്തുന്നത്. കൊഴുപ്പിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് നിങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കാവുന്നതാണ്. ഇത് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളില്‍നിന്ന് നിങ്ങളെ സംരക്ഷിക്കുമെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ മറ്റൊരു കാര്യവുംകൂടി ശ്രദ്ധിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കൊഴുപ്പിലെത്തന്നെ നല്ല കൊഴുപ്പിനെയും മോശം കൊഴുപ്പിനേയും തിരിച്ചറിയുകയെന്നതാണ് മറ്റൊരു കാര്യം. നല്ല കൊഴുപ്പിനെ സംരക്ഷിക്കാനും മോശം കൊഴുപ്പിനെ ഒഴിവാക്കാനും പഠിക്കണം.

ചിലതരം ഭക്ഷണസാധനങ്ങളില്‍ അലിഞ്ഞുചേര്‍ന്ന കൊഴുപ്പിനെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. ഉദാഹരണമായി പറയുന്നത് ബര്‍ഗര്‍ പോലുള്ള ഭക്ഷണസാധനങ്ങളെയാണ്. ഇത്തരം ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പാണ് മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ പ്രശ്നമായി മാറുന്നത്. പൊരിച്ചത്, വരട്ടിയത്, മൈക്രോവേവ് ഓവനിലൊക്കെ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവും പ്രശ്നക്കാരായി അറിയപ്പെടുന്നത്. അയല, മത്തി, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ കൊഴുപ്പിനെ ഒരുപരിധിവരെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.