1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2012

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ശരീരം ഇടിഞ്ഞുതൂങ്ങുന്ന അവസ്ഥയാണ് സെല്ലുലൈറ്റ് ബസ്റ്റിങ്ങ്. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന പത്ത് ഭക്ഷണ പദാര്‍ത്ഥങ്ങളിതാ.

ഇഞ്ചി: ശരീരത്തിലെ രക്തയോട്ടം കൂട്ടാന്‍ ഏറ്റവും മികച്ച ഭക്ഷ്യ വസ്തുവാണ് ഇഞ്ചി. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ലിംഫാറ്റിക്ക് സിസ്റ്റത്തെ ശക്തിപ്പെടുത്താനും ഇതിന് കഴിയും. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാക്കി ശരീരം ഇടിഞ്ഞുതൂങ്ങുന്നത് ഒഴിവാക്കാന്‍ ഇഞ്ചിക്ക് കഴിയും.

ശതാവരി: രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ് ശതാവരി. ഫോളിക് ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുളള ശതാവരി സമ്മര്‍ദ്ദം അകറ്റാന്‍ പറ്റിയ മരുന്നുമാണ്. കൂടുതല്‍ സമ്മര്‍ദ്ധം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ സഹായിക്കും. ശതാവരി ഭക്ഷണ്ത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊഴുപ്പ് ഇല്ലാതാക്കാനും അതുവഴി ശരീരം ഇടിഞ്ഞുതൂങ്ങുന്നത് ഒഴിവാ്ക്കാനും സഹായിക്കും.

അവോക്കാഡോ: കൊഴുപ്പ് അടിഞ്ഞു കൂടി ശരീരം ഇടിഞ്ഞുതൂങ്ങുന്നത് കാരണം ചര്‍മ്മത്തിന്റെ ഇലാസ്തികതയും ഭംഗിയും നഷ്ടപ്പെടുന്നു. എസന്‍ഷ്യല്‍ ഫാ്റ്റി ആസിഡ് അടങ്ങിയ അവോക്കാഡോ പോലുളള ഭക്ഷണ വസ്തുക്കള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത അതേപടി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മത്സ്യങ്ങള്‍: ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ചര്‍മ്മത്തിന് മാത്രമല്ല ഹൃദയത്തിനും ലിംഫാറ്റിക്ക് സിസ്റ്റത്തിനും നല്ലതാണ്.

ഇലക്കറികള്‍: ലുട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍്‌പ്പെടുത്തുന്നത് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.ഇത് രക്തയോ്ട്ടം കൂട്ടുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും നല്ലതാണ്.

ക്രാന്‍ബെറി ജ്യൂസ്: ലിംഫാറ്റിക്ക് സിസ്റ്റത്തിലുണ്ടാകുന്ന തടസ്സങ്ങളാണ് സെല്ലുലൈറ്റിന് കാരണമാകുന്നത്. ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നത് ലിംഫാറ്റിക് സിസ്റ്റത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

വാഴപ്പഴം: വാഴപ്പഴം പൊട്ടാസ്യത്തിന്റെ ഒരു കലവറ തന്നെയാണ്. സ്ഥിരമായി വാഴപ്പഴം കഴിക്കുന്നത് സെല്ലുലൈറ്റ് തടയാനും ലിംഫാറ്റിക്ക സിസ്റ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായിക്കും.

തവിട് കളയാത്ത ധാന്യങ്ങള്‍: ധാന്യങ്ങളുടെ തവിട് നാരുകളുടെ ഒരു ശേഖരമാണ്. ശരീരത്തിലെ വിഷാംശം ഇ്ല്ലാതാക്കാന്‍ ഫൈബറുകള്‍ക്ക് കഴിയും. തവിട് കളയാത്ത ധാന്യങ്ങള്‍ രക്തയോട്ടം കൂട്ടാനും സെല്ലുലൈറ്റ് കുറയ്ക്കാനും സഹായിക്കും.

പപ്പായ: സെല്ലുലൈറ്റിനെ പ്രതിരോധിക്കുന്ന പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഫലമാണ് പപ്പായ. കൂടാതെ ഇതില്‍ ആന്റി ഓക്‌സിഡന്റായ ബീറ്റാ കരോട്ടിനും അടങ്ങിയി്ട്ടുണ്ട്. ഇത് ശരീരകോശങ്ങള്‍ നശിക്കുന്നതില്‍ നിന്ന തടയുന്നു.

ബെറികള്‍: ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ബെറികള്‍. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി ചര്‍മ്മത്തിലെ കൊളാജന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഒരു കലവറ കൂടിയാണ് ബെറികള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.