ജീവിതച്ചെലവ് കൂടുമ്പോഴും വരുമാനത്തില്‍ വര്‍ധന ഉണ്ടാവാത്തതിനാല്‍ യു കെ മലയാളിയുടെ മാസ ബജറ്റ് താറുമാറായിരിക്കുകയാണ്.ഈ പുതുവര്‍ഷത്തില്‍ പണം ലാഭിക്കാന്‍ ഉതകുന്ന ചില പൊടിക്കൈകള്‍ ചുവടെ ചേര്‍ക്കുന്നു
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ സ്ഥിരമായി പരിശോധിക്കുക.ലോണിനോ മറ്റോ ഐഡന്റിറ്റി കാര്‍ഡ് കൊടുക്കുന്നുണ്ടെങ്കില്‍ അത് ഡ്യൂപ്‌ളിക്കേറ്റ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക.
ബാങ്ക് സ്റ്റേറ്റ്മെന്റ് സ്ഥിരമായി പരിശോധിക്കുക.അസാധാരണമായി ഒരു പെന്‍സ് പോലും നിങ്ങളുടെ അക്കൌണ്ടില്‍ നിന്നും പോകുന്നില്ലെന്ന്‍ ഉറപ്പുവരുത്തുക.
എല്ലാ മാസവും ബാങ്കിംഗ് ഇടപാടുകളിലും മറ്റും വേണ്ടാത്ത ചാര്‍ജുകള്‍ ഈടാക്കുന്നില എന്ന് ഉറപ്പുവരുത്തുക.
കാര്‍ ഇന്‍ഷ്വറന്‍സ് റിന്യൂചെയ്യുമ്പോള്‍ uSwitch.com പോലുള്ള സംഘടനകളുടെ സഹായം തേടിയാല്‍ വര്‍ഷം 200 പൌണ്ട് വരെ ലാഭം ഉണ്ടാക്കാം.
ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ ലോയല്‍റ്റി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ മറക്കരുത്. അതിലൂടെ നിര്‍ദ്ധനരായ നിരവധിപേരെ നിങ്ങള്‍ക്ക് പരോക്ഷമായി സഹായിക്കാനും അധികച്ചെലവില്‍ നിന്ന് രക്ഷപെടാനും കഴിയും.
ഗ്യാസ്, വൈദ്യുതി തുടങ്ങിയവയുടെ ഉപയോഗം കുറ്റമറ്റതാക്കണം, ഗ്യാസ് ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
Gocompare.com പോലുള്ള സൈറ്റുകളിലൂടെ ഇന്‍ഷ്വറന്‍സ് പുതുക്കിയാല്‍ വര്‍ഷം ശരാശരി 145 പൌണ്ടിന്റെ ലാഭം നിങ്ങള്‍ക്കുണ്ടാക്കാം.
ടെലഫോണ്‍, ടിവി തുടങ്ങിയവയുടെ ഉപയോഗം ബണ്ടില്‍ ബ്രോഡ്ബാന്‍ഡിലൂടെ നിയന്ത്രിച്ചാല്‍ വര്‍ഷം 260 പൌണ്ട് വരെ ലാഭിക്കാം.
പുറത്തുനിന്നുള്ള ഭക്ഷണവും മറ്റും കഴിവതും നിയന്ത്രിക്കുക.ഉള്ള ഭക്ഷണം വീട്ടില്‍ പാകം ചെയ്തു കഴിക്കുന്നതാണ് വയറിനും കീശയ്ക്കും നല്ലത് !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല