മദ്യപാനം ആരോഗ്യത്തിനു നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അമിത മദ്യപാനിയുടെ കരളും വൃക്കകളും കുടലും എല്ലാം തന്നെ വളരെ എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് നാം നിത്യേനെ കണ്ടുവരുന്നു.കൂടാതെ ഓര്‍മ്മ ശക്തി യെയും രോഗപ്രതിരോധ ശേഷിയും മദ്യപാനം ബാധിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതെല്ലാം സാധാരണ കാര്യങ്ങളല്ലേ ഇതിലെന്താ ഇത്ര പുതുമ എന്ന് ചോദിക്കുന്നവര്‍ക്ക് ഉത്തരവും ആയി യു കെ യിലെ ഒരു പറ്റം സാമ്പത്തിക വിദഗ്ദരും ഒപ്പം ആരോഗ്യ വിദഗ്ദരും മറ്റു ചില വെളിപ്പെടുത്തലുകളുമായി വന്നിരിക്കുന്നു.
ഒരാള്‍ മദ്യപിക്കുമ്പോള്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി ഭക്ഷണം ആണ് അകത്താക്കുന്നത്.ആല്‍ക്കഹോള്‍ ഉള്ളില്‍ ചെല്ലുമ്പോള്‍ മനുഷ്യന്റ്‌റെ രുചി യുടെ നിയന്ത്രണവും നഷ്ട്ടമാകുന്നു.അതിനാല്‍ മുന്‍പില്‍ കാണുന്ന എല്ലാ ഭക്ഷണ സാധനങ്ങളും കഴിച്ചു കൊണ്ടിരിക്കാന്‍ ഉള്ള പ്രവണത അവരറിയാതെ തന്നെ ഉടലെടുക്കുന്നു.പൂസായി കഴിയുമ്പോള്‍ കണ്ണില്‍ കാണുന്ന ഏതു ആഹാര സാധനങ്ങളും അളവില്ലാതെ കഴിക്കുന്നതിന്റ്‌റെ കാരണം ഇതാണ്. സാധാരണ ഗതിയില്‍ ഇഷ്ടമില്ലാത്ത ഭക്ഷണവും ഒരു മടിയും കൂടാതെ കഴിക്കുവാന്‍ മദ്യപാനികളെ പ്രേരിപ്പിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകം ഒന്ന് മാത്രമാണ് .ഈ ശീലം ശരീരത്തില്‍ അളവിലധികം കൊഴുപ്പടിയാന്‍ ഇടയാക്കുന്നു. അമിത വണ്ണവും അതിനോടനുബന്ധിച്ചുള്ള പ്രമേഹം ,ശ്വാസം മുട്ടല്‍ ,കൊളസ്‌ട്രോള്‍ ,ബ്ലഡ് പ്രഷര്‍ എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകളിലേക്ക് മദ്യപാനിയെ തള്ളിയിടുന്നു.
എന്നും സ്വന്തം വീട്ടിലിരുന്നു മദ്യപിക്കുന്ന ആളുകള്‍ ധാരാളം ഭക്ഷണം വീടുകളില്‍ പാചകം ചെയാനും ഇടയാകുന്നു. ചിലര്‍ക്ക് മദ്യപിച്ച് കൊണ്ട് ആഹാരം ഉണ്ടാക്കുക എന്നത് ഒരു ഹരമാണ്. ഇത് അവരെ മാത്രമല്ല കുട്ടികളെയും മറ്റു വീട്ടംഗങ്ങളെയും അവരറിയാതെ തന്നെ അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുക എന്ന ദുശ്ശീലത്തിലേക്ക് നയിക്കുന്നു.കുട്ടികളെയാണ് ഇത് കൂടുതലും ബാധിക്കുക.കുട്ടികള്‍ക്ക് ദുര്‍മാതൃക നല്‍കേണ്ട എന്ന് ചിന്തിച്ചു അവര്‍ കാണാതെ മദ്യപിക്കുന്ന ശീലമുള്ളവര്‍ പക്ഷെ ഭക്ഷ ണ ത്തിന്റെ കാര്യത്തില്‍ അവരെ തെറ്റിലേക്ക് നയിക്കുകയാണ് ഇതുവഴി ചെയുന്നത് എന്ന് വിദഗ്ദരുടെ പഠനത്തില്‍ തെളിഞ്ഞു.
കൂടുതല്‍ ഭക്ഷണം കഴിക്കുക വഴി മദ്യപാനികള്‍ തങ്ങളുടെ കുടുംബത്തിന്റ്‌റെ മാസ ചിലവില്‍ മൂന്നിരട്ടിയിലധികം ആഹാര സാധനങ്ങള്‍ വാങ്ങിക്കുന്ന അവസ്ഥയില്‍ എത്തുന്നു.കൂടാതെ മദ്യത്തിനായി ചിലവാക്കുന്ന പണം വേറെയും.ശരാശരി മൂവായിരം രൂപയുടെ ഷോപ്പിംഗ് നടത്തേണ്ട ഒരു കുടുംബം അറായിരം മുതല്‍ ഏഴായിരം രൂപ വരെ ഭക്ഷണ സാധനങ്ങള്‍ക്കായി ചിലവിടും.ഇത് കുടുംബത്തിന്റ്‌റെ വരുമാനത്തെയും സേവിങ്ങിനെയും നന്നേ ബാധിക്കും.മദ്യപാനിയുടെ കുടുംബത്തിന്റ്‌റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്തത് ഇങ്ങനെയാണ്.ചുരുക്കിപ്പറഞ്ഞാല്‍ മദ്യപാനി കുടിച്ചു മുടിയുന്നതിനോപ്പം അമിതമായി കഴിച്ചും കൂടിയാണ് മുടിയുന്നത് എന്നര്‍ത്ഥം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല