1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2022

സ്വന്തം ലേഖകൻ: ഫോബ്സ് പുറത്തിറക്കിയ പട്ടികയിലെ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്. രാജ്യാന്തര തലത്തിൽ 490ാം സ്ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. എസ്.ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) 410 കോടി, ബൈജു രവീന്ദ്രൻ (ബൈജൂസ് ആപ്) 360 കോടി, രവി പിള്ള (ആർപി ഗ്രൂപ്പ്) 260 കോടി, എസ്.ഡി.ഷിബുലാൽ (ഇൻഫോസിസ്) 220 കോടി, സണ്ണി വർക്കി (ജെംസ് ഗ്രൂപ്പ്) 210 കോടി, ജോയ് ആലുക്കാസ് (ജോയ്ആലുക്കാസ് ഗ്രൂപ്പ്) 190 കോടി, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, സാറ ജോർജ് മുത്തൂറ്റ്(മുത്തൂറ്റ് ഗ്രൂപ്പ്) 140 കോടി വീതം എന്നിവരാണ് മലയാളികളായ മറ്റു പ്രമുഖർ.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി രാജ്യാന്തര തലത്തിൽ 9,070 കോടി ഡോളറിന്റെ ആസ്തിയോടെ പട്ടികയിൽ പത്താമതാണ്. ഇന്ത്യക്കാരിൽ ഒന്നാമതും. ഗൗതം അദാനി (9,000 കോടി), എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ ( 2,870 കോടി), സീറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാല ( 2,430 കോടി), റീട്ടെയ്ൽ ഫാഷൻ രംഗത്തെ രാധാകിഷൻ ദമാനി ( 2,000 കോടി) എന്നിവരാണ് ഇന്ത്യക്കാരായ അതിസമ്പന്നരിൽ യഥാക്രമം ആദ്യ അഞ്ചു സ്ഥാനത്ത് ഇടംപിടിച്ച മറ്റുള്ളവർ.

ടെസ്‌ല മേധാവി ഇലോൺ മസ്ക് 21,900 കോടി ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി. ആമസോൺ സിഇഒ ജെഫ് ബെസോസ് (17,100 കോടി), ഫ്രഞ്ച് ഫാഷൻ രംഗത്തെ ബെർനാഡ് അർനോൾട്ട് (15,800 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബിൽഗേറ്റ്സ് (മൈക്രോസോഫ്റ്റ്) 12,900 കോടി, വാറൻ ബഫറ്റ് (11,800 കോടി) എന്നിവരും യഥാക്രമം ആദ്യ 5ൽ ഇടംനേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.