സ്വന്തം ലേഖകന്‍: ഫോബ്‌സ് മാസിക ലോകത്തെ അതിശക്തരുടെ പട്ടിക പുറത്തുവിട്ടു, പുടിന്‍ ഒന്നാമതും മോദി ഒമ്പതാം സ്ഥാനത്തും. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ രണ്ടാം സ്ഥാനത്തുള്ള പട്ടികയില്‍, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മൂന്നാം സ്ഥാനത്താണ്. അധികാരത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റ് രണ്ടാം സ്ഥാനത്തിനും പിന്നിലാകുന്നത് ഇതാദ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പട്ടികയില്‍ ഒന്‍പതാം സ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം പതിനാലാം സ്ഥാനത്തായിരുന്നു മോദി. ഇന്ത്യന്‍ പ്രധാനമന്ത്രി ഈയിടെ നടത്തിയ സിലിക്കണ്‍ വാലി പര്യടനത്തെ ഫോബ്‌സ് പ്രശംസിക്കുന്നുണ്ടെങ്കിലും 120 കോടി ജനങ്ങളെ ഭരിക്കുന്ന നേതാവ് ഹസ്തദാനം മാത്രം നടത്തിയിട്ടു കാര്യമില്ലെന്ന് ചെറുതായൊന്ന് കൊട്ടുകയും ചെയ്യുന്നു.
സ്വന്തം പാര്‍ട്ടിയുടെ പരിഷ്‌കാര നയം മറികടന്ന് എതിര്‍ വിഭാഗങ്ങളെ തനിക്ക് അനുകൂലമാക്കാന്‍ മോദി ശ്രമിക്കണമെന്നും മാസിക ഉപദേശിക്കുന്നു. ഒന്നാം സ്ഥാനത്തേക്കുള്ള പുടിന്റെ വരവ് അടുത്ത കാലത്തായി റഷ്യ സ്വീകരിച്ച ശക്തമായ നയങ്ങളുടെ ഫലമാണെന്ന് കരുതപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല