ഓസ്‌ട്രേലിയന്‍ ഭൂമിയില്‍ വിദേശിയരായ ആളുകള്‍ നടത്തിയിരിക്കുന്ന അനധികൃത നിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. നിയമപിന്തുണ ഇല്ലാത്ത നിക്ഷേപകര്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടെ നേരിടേണ്ടി വന്നേക്കും. വ്യക്തികള്‍ക്കാണെങ്കില്‍ ഒരു ലക്ഷം ഡോളര്‍ പിഴയും മൂന്നു വര്‍ഷവും തടവുമാണ് ശിക്ഷ. കമ്പനികള്‍ക്കാണെങ്കില്‍ പിഴതുക ആറു ലക്ഷം ഡോളര്‍ വരെയായി ഉയരും.
ഫോറിന്‍ ഇന്‍വെസ്റ്റേഴ്‌സിനും അനധികൃത വസ്തു കൈമാറ്റം നടത്തുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. അതേസമയം ഏതെങ്കിലും തരത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് ഇടപാടുകാര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്കത് സര്‍ക്കാരിനെ അറിയിക്കാം. ഡിസംബര്‍ മാസം വരെ അതിന് സമയം അനുവദിച്ചിട്ടുണ്ട്. അതിന്‌ശേഷം മാത്രമെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയുള്ളു.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിയമം അനുസരിച്ച് വിദേശനിക്ഷേപകര്‍ക്ക് നിലവിലുള്ള റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങാന്‍ കഴിയില്ല. മിക്കപ്പോഴും സര്‍ക്കാര്‍ ഇതിന് അനുവാദം നല്‍കില്ല. എന്നാല്‍ വീടു വെയ്ക്കുന്നതിനായി സ്ഥലം വാങ്ങിക്കാന്‍ അനുവാദം ലഭിക്കുകയും ചെയ്യും. പുതിയ നിയമത്തിന്റെ പ്രഖ്യാപനം ശനിയാഴ്ച്ച ഉണ്ടായതിന് പിന്നാലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്. ധാരാളം മലയാളികള്‍ ഓസ്‌ട്രേലിയയില്‍ വീട് വാങ്ങിയിട്ടുണ്ട്. ഇതില്‍ നിയമവിരുദ്ധമായി എന്തെങ്കിലും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ പിന്നെ നിയമത്തിന്റെ കുരുക്കിലാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല