സ്വന്തം ലേഖകന്‍: ശിക്ഷാ കാലവധി കഴിഞ്ഞും വിദേശ ജയിലുകളില്‍ 48 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും 48 ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലെ ജയിലുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്നതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്.
ഇതില്‍ 40 ഇന്ത്യക്കാര്‍ ബംഗ്ലാദേശിലാണ്. രാജ്യസഭയിലെ ഉറപ്പുകള്‍ സംബന്ധിച്ച സമിതിയെയാണ് ഇക്കാര്യം അറിയിച്ചത്. മ്യാന്മറില്‍ അഞ്ചുപേരും ബഹ്‌റൈനില്‍ രണ്ടുപേരും മലേഷ്യയില്‍ ഒരാളുമാണ് ശിക്ഷാ കാലവധി കഴിഞ്ഞും ജയിലുകളില്‍ കുടുങ്ങി മോചനം കാത്തിരിക്കുന്നത്.
നടപടിക്രമങ്ങളുടെ ചുവപ്പുനാടയില്‍ കുരുങ്ങിയാണ് ഇവരുടെ മോചനം വൈകുന്നത്. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ മോചനത്തിനായി അവിടത്തെ അധികാരികളുമായി ബന്ധപ്പെട്ട് ശ്രമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല