കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദേശ നേഴ്‌സുമാരുടെയും മിഡ്‌വൈഫ്‌സിന്റെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 6200 നേഴുമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 8000 ആയി വര്‍ദ്ധിച്ചു. വിദേശരാജ്യങ്ങളില്‍ നടത്തിയ റിക്രൂട്ട്‌മെന്റിലൂടെയാണ് ഇതില്‍ 29 ശതമാനം നേഴ്‌സുമാരെയും ജോലിക്കെടുത്തത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശ റിക്രൂട്ടിംഗിന്റെ തോത് 11 ശതമാനമായിരുന്നു.
8000 ത്തില്‍ 7500 ും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നാണ്. സ്‌പെയിന്‍, ഇറ്റലി, പോര്‍ച്യുഗല്‍ എന്നിവിടങ്ങളില്‍നിന്നാണ് ഏറ്റവും അധികം ആളുകളെ റിക്രൂട്ട് ചെയ്തത്. യൂറോപ്പിന് പുറത്ത് റിക്രൂട്ട്‌മെന്റിലൂടെ ഏറ്റവും അധികം ആളുകളെ ജോലിക്ക് എടുത്തത് ഫിലിപ്പൈന്‍സില്‍നിന്നാണ്.
എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള യുകെയിലെ ആശുപത്രികളില്‍ നേഴ്‌സുമാരുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ നേഴ്‌സുമാരെ ജോലിക്കെടുക്കാന്‍ സമ്മര്‍ദ്ദം ഏറി വരികയാണ്. എന്നാല്‍ ഭാഷാ പ്രാവീണ്യമില്ലാത്ത നേഴ്‌സുമാരെ ജോലിക്കെടുത്താല്‍ അവര്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ സാധിക്കില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. ആശുപത്രി അധികൃതര്‍ മുന്നോട്ടു വെയ്ക്കുന്ന പുതിയ മാനദണ്ഡ പ്രകാരം നേഴ്‌സുമാര്‍ക്ക് രോഗികളുമായി സംവദിക്കാനുള്ള ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം.
എന്നാല്‍ പലപ്പോഴും മോശം പ്രകടനം കാഴ്ച്ച വെയ്ക്കുന്ന നേഴ്‌സുമാരെ പോലും എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജോലിക്ക് എടുക്കാറുണ്ട്. നേഴ്‌സുമാരുടെ എണ്ണക്കുറവ് തന്നെയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല