സ്വന്തം നാട് വിട്ട് മറ്റു രാജ്യങ്ങളില്‍ പോയി ജോലി എടുക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേര് ഉണ്ട്. പ്രധാനമായും യുവാക്കളാണ് ഇത്തരമൊരു ആഗ്രഹം വെച്ച് പുലര്‍ത്തുന്നത് അതിനായി അവര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ എടുത്തു പഠിക്കുകയും ജോലി നേടുകയും ചെയ്യും. ഇത്തരത്തില്‍ മറുനാട്ടില്‍ ജോലിയെടുക്കാന്‍ ആഗ്രഹിക്കുന്ന പകുതിയോളം പ്രോഫഷനലുകള്‍ക്കും ലണ്ടനാണ് പ്രിയ നഗരമെന്ന് സര്‍വ്വേ പഠനങ്ങള്‍ തെളിയിക്കുന്നു. ലിസ്റ്റില്‍ രണ്ടാം സ്ഥാനം ന്യൂയോര്‍ക്കിനും മൂന്നാമത് സിംഗപ്പൂരുമാണ്.
പോര്‍ച്ചുഗല്‍, അയര്‍ലണ്ട്, ഗ്രീസ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ലണ്ടനിലേക്ക് കുടിയേറാന്‍ ആഗ്രഹികുന്നതില് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. യുകെയില്‍ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ളതാണ് ലണ്ടന്റെ മറ്റൊരു ആകര്‍ഷണമായി വിദഗ്തര്‍ ഉയര്‍ത്തി കാട്ടുന്നത്. രസകരമായ മറ്റൊരു കാര്യം, യു കെയിലെ 63 ശതമാനം പ്രൊഫഷണലുകളും വിദേശത്തു പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നന്നുള്ള സര്‍വ്വേ കണ്ടെത്തലാണ്. രണ്ടു വര്‍ഷം മുമ്പ് ഇത് 47 ശതമാനം മാത്രമാണെന്നും ഓര്‍ക്കണേ.
ബാങ്കിംഗ്, ഐടി തുടങ്ങി വിവിധ മേഖലകളില്‍ ജോലിതേടുന്ന 160,000 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. ലണ്ടനിലെ ബാങ്കിങ്, ലീഗല്‍, ക്രിയേറ്റീവ് വ്യവസായങ്ങള്‍ എന്നിവ മുഖ്യ ആകര്‍ഷണമാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുകയുണ്ടായി. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യത്തിലെ പൌരന്മാരാണ് ലണ്ടനിലേക്ക് കുടിയെറാന് ആഗ്രഹിക്കുന്നതില്‍ ഭൂരിപക്ഷവും എന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല