ഇംഗ്ലീഷ് ഭാഷ അറിയില്ല എന്ന് പറഞ്ഞു കുടിയേറ്റക്കാരെ ഒഴിവാക്കാറുള്ള പതിവ് ഇനി അവസാനിക്കേണ്ടി വരും കാമറൂണ്‍ സര്‍ക്കാരിന് ഇനി. ഇംഗ്ലീഷ് ആദ്യഭാഷയായി പഠിക്കാത്ത കുടിയേറ്റക്കാരായ വിദ്യാര്‍ഥികളാണ് ഇപ്രാവശ്യം ജി.സി.എസ്.ഇ പരീക്ഷാഫലം വന്നപ്പോള്‍ മുന്നില്‍. അതായത് ഇംഗ്ലീഷ് അറിയാത്തത് സായിപ്പിന്റെ മക്കള്‍ക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ആദ്യമായാണ് ജി.സി.എസ്.ഇ.യില്‍ ഇംഗ്ലീഷ് ഭാഷ അഡിഷണല്‍ ഭാഷയായി എടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ മുന്പിലെത്തിയത്.
കുടിയേറ്റക്കാരായ വിദ്യാര്‍ഥികളില്‍ 80.8 ശതമാനം പേര്‍ A സ്റ്റാര്‍ മുതല്‍ C ഗ്രേഡ് വരെ നേടി. ഇംഗ്ലീഷ് മാതൃഭാഷയായി പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിജയ ശതമാനം 80.4 ശതമാനം ആണ്. നേരിയ വ്യതാസത്തിലാണ് വിജയമെങ്കിലും ഇത് കുടിയേറ്റകാര്‍ക്ക് എന്നുമെന്നും ഓര്‍ക്കുവാനുള്ള മധുരമാണ്. കുടിയേറ്റക്കാര്‍ മൂലം ജോലി ലഭിക്കുന്നില്ല എന്നതില്‍ സത്യം ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നത് ഇപ്പോള്‍ പലര്‍ക്കും മനസിലായി തുടങ്ങിയിട്ടുണ്ട്.
കുടിയേറ്റക്കാരുടെ മികച്ച വിജയ ശതമാനവും ജോലി ചെയ്യുന്നതിനുള്ള സന്മനസും ജോലി നല്‍കുന്നതിന് എത്രമാത്രം സഹായിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. കണക്ക്, ഇംഗ്ലീഷ് തുടങ്ങിയവയിലെ അമിത മാര്‍ക്ക് എന്നും ഇംഗ്ലീഷ് വിദ്യാര്‍ഥികളെ രക്ഷിച്ചു പോന്നിരുന്നു എന്നിട്ടും ഇപ്രാവശ്യം അവര്‍ കുടിയേറ്റക്കാരുടെ കൂര്‍മ ബുദ്ധിക്ക് മുന്‍പില്‍ നമിച്ചു. ഇംഗ്ലീഷ് ആദ്യ ഭാഷയായി എടുക്കാത്ത കുടിയേറ്റക്കാര്‍ മികച്ച പ്രകടനം കാഴ്ച വച്ചത് ടവര്‍ ഹാമ്ലറ്സില്‍ ആണ്.
കഴിഞ്ഞ തവണത്തെ ഫലമനുസരിച്ച് 58.5% ഇംഗ്ലീഷുകാര്‍ ജയിച്ചപ്പോള്‍ 55.8% കുടിയേറ്റക്കാര്‍ ജയിച്ചിരുന്നു. മികച്ച പരിശീലനമാണ് ഇപ്പ്രാവശ്യം വിജയ ശതമാനം കൂട്ടിയത് എന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഇംഗ്ലീഷ് കൃത്യമായി അറിയാത്തതിന്റെ പേരില്‍ പലപ്പോഴും കുടിയേറ്റക്കാരെ ബ്രിട്ടീഷുകാര്‍ അധിക്ഷേപിച്ചിരുന്നു. ഇംഗ്ലീഷ് രണ്ടാം ഭാഷയായിട്ടെടുത്തത് കൊണ്ട് ഇവര്‍ ഇതില്‍ മോശക്കാരെന്നു അര്‍ത്ഥമാക്കുന്നില്ലെന്നു സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കുടിയേറ്റക്കാരുടെ അസാധാരണ പ്രകടനം അധികൃതരെയും ഞെട്ടിച്ചതായാണ് വാര്‍ത്ത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല