ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളും സ്കൂളുകളും ലോക പ്രശസ്തമാണ്. അതുകൊണ്ട് തന്നെ പല വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ പഠനത്തിനായി ഇംഗ്ലണ്ടില്‍ എത്തുന്നുമുണ്ട്. എന്നാല്‍ ഇത്രയേറെ നിലവാരവും സൌകര്യവും ഉണ്ടായിട്ടും ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ബഹുദൂരം പിന്നിലാണ് എന്നതിന് മറ്റൊരു തെളിവ് കൂടിയാണ് ബ്രിട്ടനിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട ഹാരോയിലെ ന്യൂട്ടന്‍ ഫാം സ്കൂള്‍, കാരണം ഇവിടെ പഠിക്കുന്നവരില്‍ ഭൂരിപക്ഷം കുട്ടികളുടെയും ആദ്യ ഭാഷ ഇംഗ്ലീഷ് അല്ല. പലരും വിദേശ വംശജരാണ്.
സാറ്റ് ടെസ്റ്റുകളില്‍ ഏറ്റവും ഉയര്‍ന്ന പോയന്റുകള്‍ കരസ്ഥമാക്കിയ ഈ വിദ്യാലയം നോര്‍ത്ത്-വെസ്റ്റ് ലണ്ടനിലാണ് സ്ഥിതി ചെയ്യുന്നത്. കണക്കിലും ഇംഗ്ലീഷിലും ലെവല്‍ 5 പരീക്ഷയില്‍ 90 ശതമാനം കുട്ടികളും ശരാശരിക്കു മുകളില്‍ മാര്‍ക്ക് നേടിയിരിക്കുകയാണ്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇവരില്‍ 62 ശതമാനം വിദ്യാര്‍ഥികളുടെയും ആദ്യ ഭാഷ ഇംഗ്ലീഷ് അല്ല എന്നുള്ളതാണ്. മൂന്നില്‍ ഒരു കുട്ടിയും ഇന്ത്യയില്‍ നിന്നും മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ് എന്നുള്ള കാര്യം നമ്മള്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
ഭൂരിപക്ഷം കുട്ടികളും മലയാളവും തമിഴുമാണ് അവരുടെ വീടുകളില്‍ സംസാരിക്കുന്നത്. സ്കൂള്‍ ഹെഡ്‌ടീച്ചര്‍ ആയ രേഖ ബാക്കൂ പറയുന്നത് ഞങ്ങളുടെ മക്കള്‍ക്ക് അറിയാം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നാണു. അതേസമയം നിയമം കടുകട്ടിയാക്കി കുടിയേറ്റ ജനതയെ പുറത്താക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം ഈ നേട്ടം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഈ വിവരം അറിഞ്ഞതോടു കൂടി കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ആകെ സന്തോഷത്തിലാണ്. നാലു വയസു മുതല്‍ പതിനൊന്നു വരെയുള്ള 200 കുട്ടികളാണു ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല