സ്വന്തം ലേഖകൻ: ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ (വിന്റര്‍ സെമസ്ററര്‍) വിദേശ വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാൻ ഒരുങ്ങി മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാല (ടിയുഎം). മ്യൂണിക്കിലെ മികച്ച പൊതു സർവകലാശാലകളിലൊന്നായ ടിയുഎം പഠന പ്രോഗ്രാമുകള്‍ക്കായ് ഫീസ് ഈടാക്കിയിരുന്നില്ല. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള വിദ്യർഥികളെയാണ് ഫീസ് പരിഷ്കാരം ബാധിക്കുക.
ജര്‍മനിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിലുള്ള ടിയുഎം, ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 28-ാം സ്ഥാനത്താണ്. ജര്‍മനിയിൽ ഉന്നതവിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ച ഇന്ത്യക്കാർക്കും മലയാളികള്‍ക്കും ഇതൊരു തിരിച്ചടിയാണ്.
ബാച്ചിലേഴ്സ് പ്രോഗ്രാമുകളെ അപേക്ഷിച്ച് മാസ്റേറഴ്സ് പ്രോഗ്രാമുകൾക്ക് ചെലവ് കൂടുതലാണ്. ബാച്ചിലേഴ്സ് പ്രോഗ്രാമുകള്‍ക്ക്, ഓരോ സെമസ്റററിനും ട്യൂഷന്‍ ഫീസ് സാധാരണയായി 2,000 മുതല്‍ 3,000 യൂറോ വരെയാണ്. അതേസമയം മാസ്റേറഴ്സ് പ്രോഗ്രാമുകൾക്ക് 4,000 മുതല്‍ 6,000 യൂറോ വരെയാണ്. വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ട്യൂഷന്‍ ഫീസ്. സാധാരണയായി എല്ലാ വര്‍ഷവും ഒക്ടോബറിലാണ് ബാച്ചിലേഴ്സ്, മാസ്റേറഴ്സ് ഡിഗ്രി പ്രോഗ്രാമുകളുടെ ഫീസ് പ്രഖ്യാപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല